25.1 C
Kottayam
Sunday, September 29, 2024

ആലുവയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കയ്യാങ്കളി,യാത്രക്കാർ ബസ്സിലിരിക്കെ സംഘർഷത്തിലേർപ്പെട്ട ജീവനക്കാരൻ മറ്റൊരു ബസ്സിന്‍റെ കണ്ണാടിച്ചില്ല് അടിച്ച് തകർത്തു.

Must read

കൊച്ചി : ആലുവയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കയ്യാങ്കളിയും അക്രമവും. സമയക്രമത്തെ ചൊല്ലിയുള്ള വാക് തർക്കമാണ് സംഘർഷത്തിന് കാരണമായത്. യാത്രക്കാർ ബസ്സിലിരിക്കെ സംഘർഷത്തിലേർപ്പെട്ട ജീവനക്കാരൻ മറ്റൊരു ബസ്സിന്‍റെ കണ്ണാടിച്ചില്ല് അടിച്ച് തകർത്തു. സംഭവത്തിൽ ആലുവ ഈസ്റ്റ് പോലീസ് കേസ് എടുത്തു

ഇന്ന് രാവിലെ 8 മണിയോടെയാണ് ആലുവ മാർക്കറ്റിന് സമീപം സ്വകാര്യ ബസ്സുകൾ റോഡിൽ കുറുകെ നിർത്തി വാക് തർക്കം തുടങ്ങിയത്. കാരണമറിയാതെ യാത്രക്കാരിരിക്കുന്പോൾ മുന്നിലുണ്ടായിരുന്ന ആവേ മരിയ ബസ്സിലെ ജീവനക്കാരൻ പിന്നിൽ വന്ന മാലൂസ് ബസ്സിന്‍റെ സൈഡിലെ കണ്ണാടി അടിച്ചു പൊട്ടിച്ചു. പിന്നീട് ഒന്നും അറിയാത്തപോലെ ബസ്സുമായി പോയി.

ആലുവ പൂത്തോട്ട, ആലുവ പെരുമ്പടപ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്നതാണ് തർക്കത്തിലേപ്പെടട ബസ്സുകൾ. സിറ്റി സർവ്വീസ് നടത്തുന്ന ബസ്സുകൾ നഗരം ചുറ്റിവേണം സ്ന്‍റാൻഡിൽ പ്രവേശിക്കാനെന്ന് നേരത്തെ ധാരണയുണ്ട്. എന്നാൽ മാലൂസ് ബസ്സുകാർ ഇത് പാലിക്കാതെ പോയതാണ് തർക്കത്തിനിടയാത്തിയത്.

മത്സരയോട്ടത്തിനിടയിൽ പലപ്പോഴും ഈ നിബന്ധന പാലിക്കുന്നതിൽ ബസ്സുകൾ തയ്യാറാകാറില്ല. സംഭവത്തിൽ പോലീസ് ഇരു ബസ്സിലെ ജീവനക്കാർക്കെതിരെയും കേസ് എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week