24.4 C
Kottayam
Saturday, October 5, 2024

ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന മെയ് ഒന്നുമുതല്‍

Must read

തിരുവനന്തപുരം: വര്‍ധിപ്പിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല.

കണ്‍സഷന്‍ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്.

ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി.സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

Popular this week