സന്തോഷ് ട്രോഫി പോരിനുള്ള കേരള സംഘത്തെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റന്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജിജോ ജോസഫ് ആണ് ക്യാപ്റ്റന്‍. 20 അംഗ കേരള സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് വെച്ച് നടന്ന പരിശീലന ക്യാംപില്‍ പങ്കെടുത്ത 30 അംഗ സംഘത്തില്‍ നിന്നാണ് ടൂര്‍ണമെന്റിനുള്ള 20 അംഗ സംഘത്തെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ മധ്യനിരതാരമാണ് ജിജോ ജോസഫ്.

ഗോള്‍കീപ്പര്‍മാരായി മിഥുന്‍ ബി, അജ്മല്‍ എന്നിവര്‍. കഴിഞ്ഞ തവണ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു മിഥുന്‍. പ്രതിരോധ നിരയില്‍ സഞ്ജു, അജയ് അലക്സ്, ബബിന്‍ അജയന്‍, സോയല്‍ ജോഷി, മുഹമ്മദ് ഷെഫീഖ്, സല്‍മാന്‍ കളിയത്ത് എന്നിവരാണ് ടീമിലുള്ളത്.അര്‍ജുന്‍ ജയരാജ്, അഖില്‍ പി, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, നൗഫല്‍, ഷിജില്‍, ഫസലു റഹ്‌മാന്‍ എന്നിവരാണ് മധ്യനിരയില്‍.

വിഖ്നേഷ് എം, മുഹമ്മദ് ബാസിത്, മുഹമ്മദ് സഫ്നാദ്, ജെസിന്‍ ടികെ എന്നിവരും.കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന്ഏപ്രില്‍ 16ന് രാജസ്ഥാന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഏപ്രില്‍ 18ന് വെസ്റ്റ് ബംഗാളിനേയും ഏപ്രില്‍ 20ന് മേഘാലയേയും കേരളം നേരിടും. ഏപ്രില്‍ 22ന് പഞ്ചാബുമായാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. മെയ് രണ്ടിനാണ് ഫൈനല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News