എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥി മരിച്ചു

എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിക്ക് ദാരുണ മരണം

കോട്ടയം: എരുമേലി ചരളയില്‍ ബൈക്കും ശബരിമല തീര്‍ഥാടകരുടെ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. കണ്ണിമല സ്വദേശി ജെസ്‌വിന്‍ സാജു (19 ) ആണ് മരിച്ചത്. പുലര്‍ച്ചെ 6 മണിയോടെയായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രിയില്‍.

ജെസ്‌വിന്‍ സാജു കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിയാണ്. കോളജിലേക്ക് പോകുന്നതിന് സഹോദരനെ ബസ് കയറ്റി വിടാന്‍ പോകുമ്പോഴായിരുന്നു അപകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News