28.7 C
Kottayam
Saturday, September 28, 2024

ഏതു പ്രായക്കാര്‍ക്കും സ്‌പെഷ്യല്‍ ഐറ്റം നല്‍കാന്‍ മടിയില്ല,ബുള്ളറ്റ്‌ലേഡി ഒടുവില്‍ പിടിയില്‍

Must read

കണ്ണൂർ: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.6 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർ മുല്ലക്കോട് സ്വദേശിനിയായ യുവതി എക്സൈസ് കസ്റ്റഡിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് 29കാരി നിഖില അറസ്റ്റിലായത്.

‘ബുള്ളറ്റ് ലേഡി’ എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത്, പി സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക എ.വി, (പയ്യന്നൂർ റെയിഞ്ച്), ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.

കൊല്ലം ചടയമംഗലത്തുനിന്നും 665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റ് ചാരായവും പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് മാങ്കോട് സ്വദേശി അൻസാരി താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് 665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റ് ചാരായവും, വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തത്. വിവിധതരം പഴങ്ങളും ആയുർവേദ മരുന്നുകളും ചേർത്ത് ചാരായം വാറ്റി, കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ, സ്കൂട്ടറിൽ കൊണ്ടുനടന്ന് ഇയാൾ കച്ചവടം ചെയ്തിരുന്നു.

ചടയമംഗലം റെയിഞ്ച് പ്രിവന്റ്റീവ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർമാരായ മോഹൻരാജ്, ഉണ്ണികൃഷ്ണൻ ജി, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ, സി.എൽ,ഷൈജു, ശ്രേയ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week