തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി. സംസ്ഥാനത്ത് ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തു നിന്ന് 310 മീറ്റര്‍ അകലെയാണുള്ളത്. ബംഗാള്‍ തീരത്തേക്കാണു നീങ്ങുന്നതെങ്കിലും ഇന്നു വൈകിട്ടോടെ ശക്തി കുറയുമെന്നാണ് സൂചന.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News