KeralaNews

വീണ്ടും കണ്ണില്ലാത്ത ക്രൂരത! കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നു

കോട്ടയം: കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നു. മണര്‍കാടാണ് സംഭവം. ഒരു വയസുള്ള പോത്താണ് ചത്തത്. അരീപ്പറമ്പ് മൂലക്കുളം രാജുവിന്റെ പോത്തിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

വീടിനു സമീപമുള്ള മരത്തിലാണ് പോത്തിനെ കെട്ടിയിട്ടത്. പിന്നീട് പോത്തിനെ സമീപത്തെ റബ്ബര്‍ തോട്ടത്തിലെ മരത്തില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് പോത്ത് ചത്തത് കണ്ടത്.

ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോത്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button