ന്യൂഡല്‍ഹി: ഗതാഗത രംഗത്ത് വന്‍ വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും ഇളവുകള്‍ അനുവദിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കും. റെയില്‍വേ വികസനത്തിന് വന്‍ തുക നീക്കിവയ്ക്കും. 2030 വരെയുള്ള കാലയളവില്‍ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയില്‍വേ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. റോഡ്, വ്യോമ, ജലഗതാഗതം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. ജലഗതാഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.