27.3 C
Kottayam
Monday, April 15, 2024

റെയില്‍വെയില്‍ സ്വകാര്യവത്കരണത്തിന് ഒരുങ്ങി കേന്ദ്രം; പി.പി.പി മോഡല്‍ കൊണ്ടുവരും

Must read

ന്യൂഡല്‍ഹി: പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മോഡലില്‍ റെയില്‍വേയില്‍ വികസനം കൊണ്ടുവരുമെന്നു ധനമന്ത്രി നിര്‍മല സീതാരാന്‍. 2018-2030 വര്‍ഷത്തിനിടെ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വേയില്‍ ആവശ്യമായിട്ടുള്ളത്. ഇതിനായി വര്‍ഷത്തില്‍ 1.6 ലക്ഷം കോടി രൂപയോളം നിക്ഷേപം നടത്തേണ്ടി വരും. ഇതു രാജ്യത്തിനു താങ്ങാകില്ല. മാറ്റങ്ങള്‍ക്കായി ദശകങ്ങളോളം കാത്തിരിക്കേണ്ടതായി വരും. ഇത് പരിഹരിക്കാന്‍ സ്വകാര്യവത്കരണമാണ് ആവശ്യം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നിക്ഷേപങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്നും ധനമന്ത്രി പറഞ്ഞു. 2022ല്‍ രാജ്യത്തെ മുഴുവന്‍ റെയില്‍ ട്രാക്കുകളും വൈദ്യുതീകരിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week