ജിയോയുടെ ഒരുമാസത്തെ പണമുണ്ടേല്‍ അഞ്ചുമാസത്തെ റീചാര്‍ജ്,വീണ്ടും ഞെട്ടിച്ച് ബി.എസ്.എന്‍.എല്‍

കൊച്ചി: അഞ്ച് മാസത്തെ വാലിഡിറ്റിയില്‍ മികച്ചൊരു റീച്ചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 397 രൂപയുടെ ഈ പ്ലാനിന് 150 ദിവസമാണ് വാലിഡിറ്റി. ഇന്ന് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കില്‍ ഇത്രയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല.

വാലിഡിറ്റി മാത്രമല്ല 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉപഭോക്താവിന് ലഭിക്കും. ശ്രദ്ധിക്കുക, ഈ റീച്ചാര്‍ജ് ചെയ്ത് ആദ്യ ഒരു മാസം മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ 30 ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ആവശ്യാനുസരണം ഡാറ്റയും ടോക്ക് ടൈമും റീച്ചാര്‍ജ് ചെയ്യാം. ഒരു സിംകാര്‍ഡ് ദീര്‍ഘകാലം സജീവമാക്കി നിര്‍ത്തുന്നതിന് ഏറെ ലാഭകരമായ പ്ലാന്‍ കൂടിയാണിത്.

സ്വകാര്യ ടെലികോം കമ്പനിയായ ജിയോ 200 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 2025 രൂപയാണ് ഇതിന് വില. എന്നാല്‍ ഈ കാലയളവില്‍ മുഴുവനും 2.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, സൗജന്യ എസ്എംഎസ് എന്നിവയെല്ലാം ജിയോ നല്‍കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News