28.8 C
Kottayam
Thursday, June 4, 2026

വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി എ.കെ ബാലന്‍ മാറി ‘കൂടുതൽ വിസർജ്യം എറിയാതിരുന്നാൽ അടിമയ്ക്ക് നല്ലത്; ബാലന്റേത് എന്തെങ്കിലും സ്ഥാനംനേടാനുള്ള ശ്രമം’ആഞ്ഞടിച്ച് കെ.സുധാകരൻ

Must read

തിരുവനന്തപുരം: പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി ഏതെങ്കിലും സ്ഥാനം കിട്ടാന്‍ മുന്‍മന്ത്രി എ.കെ ബാലന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്റെ ചെലവില്‍ വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി എ.കെ ബാലന്‍ മാറിയത് ദയനീയമായ കാഴ്ചയാണെന്നും കെ.സുധാകരന്‍ എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സുധാകരനെ പാന്റ് ഊരി ക്യാംപസിലൂടെ നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അതിന് സാക്ഷിയാണെന്നും കഴിഞ്ഞദിവസം എ.കെ ബാലന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്‍ എംപി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി മുന്‍മന്ത്രി എ കെ ബാലന്‍ മാറിയത് ദയനീയമായ കാഴ്ചയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരില്‍ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാന്‍ ബാലന്‍ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയില്‍ ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ ആ സ്ഥാനമോഹം കെ സുധാകരന്റെ ചിലവില്‍ വേണ്ട എന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു.

പിണറായി വിജയന്റെ മകള്‍ അഴിമതി കേസില്‍ പെടുമ്പോഴും പിണറായി വിജയന്റെ സംഘപരിവാര്‍ ബന്ധം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുമ്പോഴും ആദ്യം ഓടിയെത്തി ന്യായീകരിച്ച് പിച്ചും പേയും പുലമ്പി വിഷയം മാറ്റുന്ന ലക്ഷണമൊത്ത അടിമയാണ് ഇപ്പോള്‍ ബാലന്‍.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന് മന്ത്രിപദവികള്‍ വരെ എത്തിയത് സ്വന്തം കഴിവുകൊണ്ടല്ല, പിണറായിയുടെ ഔദാര്യം കൊണ്ടാണെന്ന് കരുതി സ്വയം അധഃപതിക്കുകയാണ് ബാലന്‍.

കെ. സുധാകരന്‍ ആരാണെന്നും പിണറായി വിജയന്‍ എന്തായിരുന്നു എന്നും ബ്രണ്ണന്‍ കോളേജിലെ ചുവരുകള്‍ക്കും ‘കോണിപ്പടികള്‍ക്കും ‘ മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സര്‍വലോക മലയാളികള്‍ക്കും അറിയാം. സുധാകരന്റെയോ അന്നത്തെ കെ.എസ്.യു. നേതാക്കളുടെയോ നിഴലില്‍ പോലും നേര്‍ക്കുനേര്‍ നില്‍ക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികള്‍ക്കോ ഉണ്ടായിരുന്നില്ല എന്നത് ആ കോളേജിന്റെ ചരിത്രമാണ്. ഈ പ്രായത്തില്‍ പഴയ വീരസ്യങ്ങള്‍ വിളമ്പുന്ന ബാലിശമായ പ്രവൃത്തികളില്‍ താല്പര്യമില്ലാത്തതുകൊണ്ട് ബാലന്റെ തീവ്രത കൂടിയ ജല്പനങ്ങള്‍ക്ക് പുല്ലുവില കൊടുത്തുകൊണ്ട് അവഗണിക്കുന്നു.

- Advertisement -

- Advertisement -

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പിണറായി വിജയന്‍ പറയട്ടെ, അപ്പോള്‍ കൃത്യമായി മറുപടി പറയാം. യജമാനന് വേണ്ടി വഴിയില്‍നിന്ന് കുരയ്ക്കുന്ന അടിമ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമ്പോള്‍ മാറിക്കിടന്ന് ഉറങ്ങിക്കോളും. കേരളത്തിന്റെ പൊതുസമൂഹത്തിലേക്ക് കൂടുതല്‍ വിസര്‍ജ്ജ്യങ്ങള്‍ എറിയാതിരുന്നാല്‍ അടിമയ്ക്ക് നല്ലതെന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week