News

മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നും മാറുന്നവർക്ക് കിടിലൻ ഓഫറുമായി ബിഎസ്എന്‍ എൽ

സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ (other telecom operators) നിന്നുള്ള താരിഫ് വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബിഎസ്എന്‍എല്ലിന്റെ (BSNL) പുതിയ ഓഫര്‍. ഇപ്പോള്‍, മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് മാറുകയാണെങ്കില്‍ 5ജിബി അധിക ഡാറ്റ (5GB free data) 30 ദിവസത്തേക്ക് നല്‍കുന്നതാണ് ബിഎസ്എന്‍എല്‍ ഓഫര്‍. ഓഫര്‍ 2022 ജനുവരി 15 വരെ വാലിഡാണ്. സൗജന്യ ഡാറ്റയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. സൗജന്യ 5ജിബി ഡാറ്റ 30 ദിവസത്തേക്കോ നിലവിലെ പ്ലാനിന്റെ വാലിഡിറ്റി വരെയോ ആയിരിക്കുമെന്ന് ബിഎസ്എന്‍എല്‍ ട്വിറ്ററില്‍ കുറിച്ചു.

ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ഓപ്പറേറ്റര്‍മാരില്‍ നിന്ന് മാറാനും സോഷ്യല്‍ മീഡിയയില്‍ അവരുടെ മൈഗ്രേഷന്‍ കാരണം പങ്കിടാനും ബിഎസ്എന്‍എല്‍ ആവശ്യപ്പെടുന്നുണ്ട്. അധിക ആനുകൂല്യം ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും #SwitchToBSNL എന്ന ഹാഷ്ടാഗ് ഉപയോഗിക്കുകയും ബിഎസ്എന്‍എല്ലിലേക്ക് മാറിയതിന്റെ തെളിവ് അയയ്ക്കുകയും വേണം. ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ബിഎസ്എന്‍എല്‍ ടാഗ് ചെയ്യുകയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഓപ്പറേറ്ററെ പിന്തുടരുകയും വേണം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) വഴി ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലില്‍ എത്തുകയും അതിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കിടേണ്ടതുമുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ സഹിതം 9457086024 എന്ന നമ്പറില്‍ നേരിട്ടുള്ള സന്ദേശത്തിലൂടെയോ വാട്ട്സ്ആപ്പ് വഴിയോ സ്‌ക്രീന്‍ഷോട്ട് അയയ്ക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button