കൊച്ചി:പ്രതിസന്ധിയിൽപ്പെട്ട് മുങ്ങിത്താഴുന്നതിനിടെ അവസാന കച്ചിത്തുരുമ്പുമായി ബി.എസ്.എൻ.എൽ. ഒറ്റ കണക്ഷനിൽ തന്നെ ഫോണും, ഇന്‍റർനെറ്റും, ഐപിടിവിയും ലഭിക്കുന്ന ബിഎസ്എൻഎൽ ന്‍റെ എഫ്ടിടിഎച്ച് ട്രിപ്പിൾ പ്ലേ ദേശീയ ഉദ്ഘാടനനം ഈ മാസം 28 ന് കൊച്ചിയിൽ നടക്കും.
കേരള സർക്കിളിൽ ആദ്യം തുടങ്ങുന്ന ഈ പദ്ധതി പിന്നീട് രാജ്യവ്യാപകമാക്കും. ഫൈബർ ഒപ്റ്റിക്കൽ കേബിൾ വഴിയായിരിക്കും സേവനങ്ങൾ എത്തിക്കുക. ഇതിനായി പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ സഹായം തേടും.എഫ്ടിടിഎച്ച് സംവിധാനമായ ഭാരത് ഫൈബറിന്‍റെ കീഴിലായിരിക്കും ഐപിടിവി അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുക.
രണ്ടു മാസത്തിനുള്ളിൽ ഇത് പ്രവർത്തന സജ്ജമായി ഉപഭോക്താക്കളിലേയ്ക്ക് എത്തും. എല്ലാ മലയാളം ചാനലുകളടക്കം 160 തോളം പെയ്ഡ് ചാനലുകൾ ലഭ്യമാകും. ട്രായി നിർദേശമനുസരിച്ചുള്ള പ്രീപെയ്‍ഡ് നിരക്കുകൾ മാത്രം നൽകിയാൽ മതിയാകും.