25.6 C
Kottayam
Saturday, June 13, 2026

വരിക്കാരെ പിടിക്കാന്‍ കച്ചകെട്ടി ബിഎസ്എന്‍എല്‍; ഒറ്റയടിക്ക് കുറഞ്ഞത് 100 രൂപ, ബ്രോഡ്‌ബാന്‍ഡ് പ്ലാനില്‍ വമ്പന്‍ ഓഫര്‍

Must read

ന്യൂഡൽഹി: ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മണ്‍സൂണ്‍ ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മുമ്പ് മാസം 499 രൂപ നല്‍കേണ്ടിയിരുന്ന അടിസ്ഥാന പ്ലാനിന്‍റെ വില 100 രൂപ കുറച്ച് 399 ആക്കിയിരിക്കുന്നതാണ് സന്തോഷ വാര്‍ത്ത.

പരിമിത കാലത്തേക്കുള്ള ഓഫറാണ് ഇത് എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ഇതോടൊപ്പം പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആദ്യത്തെ ഒരു മാസം സൗജന്യ സേവനവും ബിഎസ്എന്‍എല്‍ നല്‍കും. 

399 രൂപ മാത്രം ഈടാക്കുന്നത് ആദ്യത്തെ മൂന്ന് മാസ കാലയളവിലേക്കാണ്. ഇതിന് ശേഷം പഴയ 499 രൂപയായിരിക്കും വിലയാവുക. 20 എംബിപിഎസ് വേഗത്തില്‍ 3300 ജിബി അതിവേഗ ഡാറ്റയാണ് ഈ പാക്കേജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്.

ഈ പരിധി കഴിഞ്ഞാല്‍ വേഗം 4 എംബിപിഎസായി കുറയും. ആദ്യത്തെ ഒരു മാസം സര്‍വീസ് സൗജന്യമാണ് എന്നതാണ് മറ്റൊരു സവിശേഷത. പുതിയ ഭാരത് ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് കണക്ഷന്‍ ലഭിക്കാനായി 1800-4444 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് Hi അയച്ചാല്‍ മതി. 

- Advertisement -

അതേസമയം ഫൈബര്‍-ടു-ദി-ഹോം (FTTH) പ്ലാന്‍ ആരംഭിക്കുന്നത് യഥാക്രമം 249, 299 രൂപകളിലാണ്. എന്നാല്‍ 10 എംബിപിഎസ് വേഗത്തില്‍ പരിമിതമായ 10 ജിബി, 20 ജിബി ഡാറ്റ മാത്രമേ ഈ പാക്കേജുകള്‍ നല്‍കുന്നുള്ളൂ. ബിഎസ്എന്‍എല്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ പരിധിയില്ലാത്ത ലോക്കല്‍, എസ്‌റ്റിഡി കോളുകള്‍ ഏത് നെറ്റ്‌വര്‍ക്കിലേക്കും നല്‍കുന്നുമുണ്ട്.

- Advertisement -

ചില മുന്തിയ പ്ലാനുകളില്‍ 300 എംബിപിഎസ് വേഗം വരെ ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ബിഎസ്എന്‍എല്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ അധികം തുക മുടക്കേണ്ടതില്ല. കോപ്പര്‍ കണക്ഷന്‍ ഇന്‍സ്റ്റാളേഷന് 250 രൂപയും ഭാരത് ഫൈബര്‍ കണക്ഷന് 500 രൂപയുമെ ബിഎസ്എന്‍എല്‍ ഈടാക്കുന്നുള്ളൂ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

Popular this week