നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; യുവാവിനെതിരെ കേസ്

പൂനെ: കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് 25കാരനെതിരെ പോലീസ് കേസെടുത്തു. പൂനെയില്‍ പര്‍ഭാനി ജില്ലയില്‍ നടന്ന സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കുളിക്കുന്നതിനിടെ താനറിയാതെ പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിന്നീട് വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് തന്നെ മര്‍ദ്ദിച്ചതായും യുവതി വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. യുവാവ് വീണ്ടും ശല്യപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യുവതി തന്റെ ഭര്‍ത്താവിനോട് നടന്ന സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു. ശേഷം കഴിഞ്ഞ ശനിയാഴ്ച പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News