KeralaNews

വിവാഹച്ചടങ്ങില്‍വച്ച് മൊബൈല്‍ നമ്പരുകള്‍ വാങ്ങി, പ്രണയത്തിലായി; പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ പുത്തന്‍വീട്ടില്‍ ഉണ്ണി(22), കണ്ണന്‍(24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ജേഷ്ടാനുജന്മാരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് ഇരുവരെയും പിടികൂടിയത്. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനൊപ്പമാണ് ഉണ്ണി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു വിവാഹച്ചടങ്ങില്‍വച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളുമായി പരിചയപ്പെട്ടത്. അവിടെവച്ച് മൊബൈല്‍ നമ്പരുകള്‍ പരസ്പരം കൈമാറിയ ഇവര്‍ വൈകാതെ പ്രണയത്തിലായി.

ഈ പെണ്‍ക്കുട്ടി വഴിയാണ് സഹോദരന്‍ കണ്ണന്‍ സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇവരും പിന്നീട് പ്രണയത്തിലായി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെയും രക്ഷിതാക്കളെയും വിവരമറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button