24.5 C
Kottayam
Friday, June 5, 2026

അയല്‍വീട്ടില്‍നിന്ന് സഹോദരിയുടെ കരച്ചില്‍, ഓടിയെത്തി 14-കാരന്‍; പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെടുത്തി

Must read

മുംബൈ:അയൽക്കാരന്റെ പീഡനശ്രമത്തിൽനിന്ന് സഹോദരിയെ രക്ഷിച്ചത് 14-കാരൻ. മുംബൈ ജുഹുവിൽ താമസിക്കുന്ന കുട്ടിയാണ് ആറുവയസ്സുള്ള സഹോദരിയെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

പകൽസമയത്ത് 14-കാരനും ആറ് വയസ്സുള്ള സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ടി.വി. കണ്ടുകൊണ്ടിരിക്കുന്നതിനിടെ കേബിൾ കണക്ഷനിൽ തകരാറുണ്ടായി. ഇത് പരിഹരിക്കാൻ സഹായം തേടി പെൺകുട്ടി അയൽക്കാരനായ 45-കാരന്റെ വീട്ടിലെത്തി. എന്നാൽ വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അയൽക്കാരൻ മോശമായി പെരുമാറിയതോടെ പെൺകുട്ടി ഉറക്കെ കരഞ്ഞു. സഹോദരിയുടെ കരച്ചിൽ കേട്ടതോടെ 14-കാരനും ഇവിടേക്ക് കുതിച്ചു. തുടർന്ന് സഹോദരിയെ അയൽക്കാരന്റെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മാതാപിതാക്കൾ തിരികെ എത്തിയതോടെ ഇരുവരും നടന്ന സംഭവങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടർന്ന് മാതാപിതാക്കൾ ജുഹു പോലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അതിവേഗത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിന് മുമ്പേ പ്രതിയെ പിടികൂടാനായെന്ന് പോലീസ് പറഞ്ഞു. സഹോദരിയെ പീഡനശ്രമത്തിൽനിന്ന് രക്ഷിച്ച 14-കാരനെ പോലീസ് അഭിനന്ദിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week