കല്യാണത്തിന് തൊട്ടുമുന്‍പ് യുവതിയെ സഹോദരന്‍ വെടിവെച്ചുകൊന്നു!

ലക്നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിന് തൊട്ടുമുന്‍പ് സഹോദരിയെ യുവാവ് വെടിവെച്ചു കൊന്നു. സഹോദരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. മീററ്റിലാണ് സംഭവം. സഹോദരിയുടെ കല്യാണത്തിന് 24 മണിക്കൂര്‍ മുന്‍പാണ് സംഭവം നടന്നത്.

സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരനുമായാണ് യുവതിക്ക് ബന്ധം ഉണ്ടായിരുന്നത്. യുവതിയെ മറ്റൊരാളുമായി കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കാമുകന്‍ ആക്ഷേപകരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ കുപിതനായ സഹോദരന്‍ യുവതിയെ കല്യാണത്തിന് തൊട്ടുമുന്‍പ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവതിയും സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരനുമായി നാലുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം അറിഞ്ഞ യുവതിയുടെ കുടുംബം, കാസിമിനോട് വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടു. യുവതിയെ കല്യാണം കഴിക്കാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് യുവതിയെ മറ്റൊരാളുമായി കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചു. അതിനിടെയാണ് യുവതിയെ അപമാനിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചത്. ഇതില്‍ കുപിതനായ പ്രതി സഹോദരിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News