FeaturedInternationalNews
ബ്രിട്ടണിൽ വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ
ലണ്ടന്‍:ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ വീണ്ടും ദേശീയ തലത്തില്‍ സമ്പൂര്‍ണതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ദ്ധ രാത്രി ആരംഭിക്കുന്ന ലോക്ക് ഡൗണ്‍ ഫെബ്രുവരി പകുതി വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് കണക്കിലെടുത്താണ് ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News