തിരുവനന്തപുരം : യുവജനങ്ങൾക്കായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന പ്രഖ്യാപനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്.
സർക്കാർ നടപ്പിലാക്കുന്ന പുതുവർഷത്തിൽ ഒരോ പ്രദേശത്തും പൊതു കളിസ്ഥലം എന്ന പ്രഖ്യാപനത്തെ കുറിച്ചുള്ള പോസ്റ്റിന് താഴെയായിരുന്നു അശ്ലീല കമന്റുകളും അസഭ്യ പ്രയോഗവും വന്നത്.യുവജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ തീരുമാനത്തെ കുറിച്ചാണ് താൻ പോസ്റ്റ് നൽകിയത്. വളരെ മിടുക്കരായിട്ടുള്ള കായികതാരങ്ങളെ രൂപപ്പെടുത്താൻ സഹായിക്കുന്ന പ്രഖ്യാപനമാണിത്
സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഡിജിപിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരും. തക്കതായ ശിക്ഷ ലഭിക്കുന്ന രീതിയിൽ തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചിന്താ ജെറോം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News