EntertainmentKeralaNews
സംസ്ഥാനത്തെ തിയേറ്റർ തുറക്കൽ വീണ്ടും അനിശ്ചിതത്വത്തിൽ
കൊച്ചി :സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും പ്രദര്‍ശനം തുടങ്ങുന്നതില്‍ അനിശ്ചിതത്വം. പ്രദര്‍ശനം പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിയറ്ററുടമകള്‍ യോഗം ചേരും. ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്നീ മൂന്ന് സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ച നടത്തും.
ചലച്ചിത്ര മേഖലക്ക് സഹായ പാക്കേജ്, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് – വിനോദ നികുതി എന്നിവ ഒഴിവാക്കല്‍ തുടങ്ങിയ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായിട്ടില്ല. ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം ആരംഭിക്കേണ്ടെന്നാണ് ഭൂരിഭാഗം തിയറ്റര്‍ ഉടമകളുടെയും നിലപാട്. നാളെ ഫിലിം ചേംബറും യോഗം ചേരുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News