24 C
Kottayam
Thursday, June 4, 2026

വിവാഹത്തിന് വരന്‍ എത്തിയില്ല; വിവാഹ വസ്ത്രത്തില്‍ വരന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി വധു

Must read

ഭുവനേശ്വര്‍: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന്‍ എത്താത്തതിനെ തുടര്‍ന്ന് വിവാഹ വസ്ത്രത്തില്‍ വരന്റെ ഫോട്ടോയുമായി പ്രതിഷേധവുമായി വധു. ഒഡിഷയിലെ ബെര്‍ഹാംപൂരിലാണ് സംഭവം. ഡിംപിള്‍ റാഷ് എന്ന യുവതിയും സുമീത സാഹു എന്ന യുവാവും നേരത്തെ രജിസ്ട്രര്‍ ഓഫീസില്‍ വച്ച് വിവാഹിതരായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് തിങ്കളാഴ്ച പരിമിതമായ അതിഥികളുടെ സാന്നിധ്യത്തില്‍ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്താനായിരുന്നു ഇരു കുടുംബങ്ങളുടെ തീരുമാനം. എന്നാല്‍, ഡിംപിളും കുടുംബവും മണ്ഡപത്തില്‍ എത്തിയപ്പോള്‍ വരനെയും കുടുംബത്തെയും എത്തിയിരുന്നില്ല. ഡിംപിളും ബന്ധുക്കളും ഫോണില്‍ വിളിച്ചെങ്കിലും വരനും കൂട്ടരും പ്രതികരിച്ചില്ല. കുറച്ചു നേരം കാത്തുനിന്ന ശേഷം ഡിംപിളും അമ്മയും കൂടി സുമീതിന്റെ വീടിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് ഡിംപിള്‍ പറയുന്നതിങ്ങനെ;

2020 സെപ്തംബര്‍ 7നാണ് ഞങ്ങള്‍ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരാകുന്നത്. അന്നുമുതല്‍ ഭര്‍തൃമാതാവ് എന്നെ പീഡിപ്പിക്കുകയായിരുന്നു. അവര്‍ എന്നെ മുറിയില്‍ പൂട്ടിയിട്ടു. എന്നാല്‍ എന്റെ ഭര്‍ത്താവ് എനിക്ക് പിന്തുണ നല്‍കി. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും അവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ഞങ്ങള്‍ മഹിളാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിനുശേഷം ഭര്‍ത്താവിന്റെ അച്ഛന്‍ എന്റെ വീട്ടില്‍ വന്നു, എല്ലാ നീരസവും ഉപേക്ഷിച്ച് ഹിന്ദു ആചാരപ്രകാരം കല്യാണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

- Advertisement -

നവംബര്‍ 22നാണ് കല്യാണം തീരുമാനിച്ചിരുന്നത്. എന്നാല്‍ എന്റെ ഭര്‍ത്താവ് കല്യാണത്തിന് വന്നില്ല. സുമീത് ദിവസങ്ങളോളം തന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി ഡിംപിളിന്റെ മാതാവ് പറഞ്ഞു. എന്റെ മകള്‍ ഈ കുടുംബത്തിന് ഉപയോഗിക്കാനും വലിച്ചെറിയാനുമുള്ള ഒരു ഉല്‍പ്പന്നമാണോ എന്നും അവര്‍ ചോദിച്ചു. എന്നാല്‍ ഇതിനോട് വരനും കുടുംബങ്ങളും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു.

- Advertisement -

ഇതേ ദമ്പതികളുമായി ബന്ധപ്പെട്ട് മഹിളാ പോലീസ് സ്റ്റേഷനില്‍ നേരത്തെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബെര്‍ഹാംപൂര്‍ പൊലീസ് സൂപ്രണ്ട് പിനാക് മിശ്ര ഇന്ത്യ ടുഡേയോട് പറഞ്ഞു. എഫ്‌ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം വരന്റെ വീട്ടുകാരില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങിയെന്നും ഡിംപിളും അമ്മയും ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week