ചിരിച്ച് വയറുവേദന എടുത്തു! നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം ചെയ്യടേയ്; ബേസിലിനോട് ടൊവിനോ
കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ മനസ് നിറഞ്ഞ് ചിരിയുടെ പൊടി പൂരം തീര്‍ക്കുകയാണ് ‘ജാന്‍ എ മന്‍’. നവാഗതനായ ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ജാന്‍ എ മന്‍’ ഒരു പരിപൂര്‍ണ്ണ കോമഡി എന്റര്‍ടെയ്‌നറാണ്. മികച്ച പ്രതികരണം നേടി ജാന്‍-എ-മന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
സംവിധായകന്‍ ജീത്തു ജോസഫ്, അജു വര്‍ഗീസ് അടക്കമുള്ള താര നിരകള്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമയെ അഭിനന്ദിച്ചുകൊണ്ടുള്ള ടൊവിനോ തോമസിന്റെ വാക്കുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ അന്ന് മുതല്‍ ഇതിനെക്കുറിച്ച് ബേസിലില്‍ നിന്നും കേള്‍ക്കാന്‍ തുടങ്ങിയതാണെന്നും ഒടുവില്‍ താന്‍ സിനിമ കണ്ടുവെന്നും ടൊവിനോ പറഞ്ഞു. ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയില്‍ എത്തി. നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം ചെയ്യാടേയ്.. എന്ന് ബേസിലിനെ ടാഗ് ചെയ്ത് ടൊവിനോ കുറിച്ചു.
നവംബര്‍ 19നായിരുന്നു ജാന്‍ എ മന്‍ തിയേറ്ററുകളില്‍ എത്തിയത്. റിലീസിന് മുന്‍പ് പല തിയേറ്ററുകളും സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ചിത്രം പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണമാണ് നേടിയത്. 90 തിയേറ്ററുകയില്‍ റിലീസ് ചെയ്ത സിനിമ 80ല്‍ അധികം തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ആണ്.