28.4 C
Kottayam
Saturday, June 6, 2026

വരന്‍ കഷണ്ടിയാണെന്നറിഞ്ഞു, വാഹപന്തലിൽ വധു ബോധരഹിതയായി വീണു

Must read

ഇന്ത്യന്‍ വിവാഹങ്ങള്‍ ( Indian Wedding ) പൊതുവേ പലവിധത്തിലുള്ള ചടങ്ങുകളാല്‍ വര്‍ണാഭമായിരിക്കും. നാടകീയമായ പല ആചാരങ്ങള്‍ ഇന്നും പാലിക്കുന്ന സമുദായങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ നാടകീയതയുടെ അതിപ്രസരം കൊണ്ടാകാം, പലപ്പോഴും വിവാഹം നിന്നുപോകുന്ന അവസരങ്ങളും ( Wedding Day ) അത്ര തന്നെ നാടകീയമാകാറുണ്ട്. 

അത്തരത്തിലുള്ള സംഭവങ്ങള്‍ ധാരാളമായി വാര്‍ത്തകളായി വരാറുമുണ്ട്. അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ‘ഐഎഎന്‍എസ്’ ( ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ്) എന്ന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

- Advertisement -

വരന്‍ കഷണ്ടിയാണെന്ന് വിവാഹദിവസം, ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ അവസാനനിമിഷം അറിഞ്ഞ വധു ബോധരഹിതയായി വീണുവെന്നതാണ് വാര്‍ത്ത. ഉത്തര്‍പ്രദേശിലെ എതവാ എന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. 

- Advertisement -

വിവാഹത്തിന് പന്തലിലെത്തിയ യുവതി ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ, വരന്‍ തന്റെ വിഗ് പലവട്ടം ശരിയാക്കി ഇടുന്നത് വധു ശ്രദ്ധിച്ചിരുന്നുവത്രേ. അതുവരെയും വരന്‍ വിഗ് ആണ് ധരിച്ചിരിക്കുന്നതെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടെ ബന്ധുക്കളിലാരോ ഇക്കാര്യം വധുവിനോട് നേരിട്ട് പറയുകയും ചെയ്തതോടെ വധു ബോധരഹിതയായി വീഴുകയായിരുന്നു. 

- Advertisement -

ബോധം വന്നപ്പോള്‍ ഇവര്‍ വിവാഹത്തിന് സമ്മതിക്കാതെ വരികയും അങ്ങനെ വിവാഹം മുടങ്ങുകയും ചെയ്തതായി ‘ഐഎഎന്‍എസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഒരുപോലെ പറഞ്ഞുനോക്കിയിട്ടും വധു വിവാഹത്തിന് സമ്മതം നല്‍കിയില്ലത്രേ. 

ആയുഷ്മാന്‍ ഖുറാന പ്രധാന വേഷം അവതരിപ്പിച്ച ‘ബാല’ എന്ന സിനിമയിലെ പോലയാണ് സംഭവമെന്നാണ് സോഷ്യല്‍ മീഡിയിയല്‍ നിന്നുയരുന്ന അഭിപ്രായം. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയില്‍ നിന്ന് തന്റെ കഷണ്ടി ഒളിപ്പിച്ചുവയ്ക്കുന്ന കഥാപാത്രമാണ് ‘ബാല’യില്‍ ആയുഷ്മാന്‍ ചെയ്തിരിക്കുന്നത്. 

ഇപ്പോള്‍ യുപിയില്‍ വിവാഹം മുടങ്ങിയ യുവാവ്, യഥാര്‍ത്ഥ ജീവിതത്തിലെ ‘ബാല’യാണെന്നാണ് അഭിപ്രായങ്ങളുയരുന്നത്. എന്തായാലും സിനിമയെ വെല്ലുന്ന നാടകീയതയാണ് ഇവിടെ വിവാഹപ്പന്തലില്‍ തന്നെ നടന്നിരിക്കുന്നത് എന്ന് നിസംശയം പറയാം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മദ്ധ്യപ്രദേശില്‍ വിവാഹപ്പന്തലില്‍ വച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതും ഇതുപോലെ വാര്‍ത്തയായിരുന്നു. ആ സംഭവത്തില്‍ പക്ഷേ, വരന് മാനസികരോഗമുണ്ട് എന്നതായിരുന്നു വധുവിന്റെയും ബന്ധുക്കളുടെയും ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week