ബിജ്നോര്‍: വരനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി. യുപിയിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ രാത്രിയോടെയാണ് വരനും സംഘവുമെത്തിയത്. വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ചതും പ്രശ്നങ്ങള്‍ക്ക് കാരണമായെന്നാണ് സൂചന. കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് വധുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ഇതിനാലാണ് വിവാഹത്തിന് സമയത്തെത്താന്‍ കഴിയാതിരുന്നതെന്നുമാണ് വരന്റെ കുടുംബം വിശദീകരണം നല്‍കിയത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വധു വിവാഹത്തില്‍ നിന്ന് പിന്മാറി അയല്‍വാസിയായ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News