25.7 C
Kottayam
Monday, June 8, 2026

ജഡ്ജിക്ക് നൽകാനെന്നപേരിൽ കൈക്കൂലി; അഭിഭാഷകനെതിരേ അന്വേഷണം

Must read

തിരുവനന്തപുരം: ജഡ്ജിക്ക്‌ നൽകാനെന്നപേരിൽ കക്ഷിയിൽനിന്ന് കൈക്കൂലിവാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷകനെതിരേ പോലീസ് അന്വേഷണം. അഡ്വക്കേറ്റ്സ് അസോസിയേഷൻ ഭാരവാഹിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെതിരേയാണ് അന്വേഷണം.

അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണിത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഒരു അഭിഭാഷകനെതിരേ പോലീസ് അന്വേഷണം നടക്കുന്നത്.

രജിസ്ട്രാറുടെ കത്ത് കഴിഞ്ഞയാഴ്ച പ്രത്യേകദൂതനാണ് തിരുവനന്തപുരത്തെത്തി ഡി.ജി.പി.ക്ക്‌ കൈമാറിയത്. തുടർന്ന് കമ്മിഷണറെ തിരുവനന്തപുരത്തേക്ക്‌ വിളിച്ചുവരുത്തിയാണ് ഡി.ജി.പി. അന്വേഷണത്തിന് നിർദേശിച്ചത്.

ജഡ്ജിക്ക്‌ നൽകാനെന്നുപറഞ്ഞ് സിനിമാമേഖലയുമായി ബന്ധപ്പെട്ട ഒരു കക്ഷിയിൽനിന്ന് അഭിഭാഷകൻ പണം വാങ്ങിയെന്നാണ് ആരോപണം. ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.

- Advertisement -

ഇത് വലിയ ചർച്ചയായതിനുപിന്നാലെ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തി. ഇതിൽ അഭിഭാഷകനെതിരേ പ്രഥമദൃഷ്ട്യാ തെളിവുകണ്ടെത്തിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ ഒരു ജഡ്ജിതന്നെ ചീഫ് ജസ്റ്റിസിന് കത്തും നൽകി.

- Advertisement -

വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണറിപ്പോർട്ടിനു പിന്നാലെ ചേർന്ന ഫുൾ കോർട്ടാണ് പോലീസ് അന്വേഷണത്തിനുവിടാൻ തീരുമാനിച്ചത്. വിഷയം വളരെ ഗൗരവത്തോടെയാണ് ഹൈക്കോടതി എടുത്തിരിക്കുന്നത്. അന്വേഷണവിവരങ്ങൾ പുറത്തുവിടരുതെന്ന നിർദേശവും നൽകിയെന്നാണ് അറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week