24.6 C
Kottayam
Friday, June 5, 2026

ഭൂമി അളന്നു നൽകാൻ കൈക്കൂലി, രണ്ട് റവന്യൂ ഉദ്യോഗസ്ഥർ അടക്കം നാലുപേർ പാലക്കാട്ട് പിടിയിൽ

Must read

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങിയ നാലുപേരെ വിജിലൻസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ രണ്ടുപേർ റവന്യൂ ഉദ്യോഗസ്ഥന്മാരാണ്. വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരിൽ ഉണ്ട്. പ്രതികളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
 
കടമ്പഴിപ്പുറത്ത് വെട്ടേക്കര എന്ന സ്ഥലത്ത് കോങ്ങാട് സ്വദേശി, ഭഗീരഥന്‍റെ 12 ഏക്കർ ഭൂമി പെട്ടെന്ന് അളന്നു തിട്ടപ്പെടുത്താനാണ് പ്രതികൾ അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ കൈക്കൂലി നൽകാൻ തയ്യാറായില്ല, പകരം  വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്‍റെ നിർദേശപ്രകരം നടത്തിയ
നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.

കടമ്പഴിപ്പുറം വില്ലേജ് ഒന്നിലെ അസിസ്റ്റന്‍റ് ഉല്ലാസ്, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്‍റ് പ്രസാദ് കുമാർ  എന്നിവരാണ് അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥർ. പിടിയിലായ മറ്റൊരാൾ വില്ലേജിലെ താത്കാലികജീവനക്കാരിയായ സുകുലയാണ്. വിജിലൻസ് അറസ്റ്റുചെയ്ത നാലാമൻ വിരമിച്ച വില്ലേജ് ഫീൽഡ് അസിസ്ന്‍ററ് സുകുമാരന്‍ ആണ്. ഇക്കാര്യം മറച്ചുവച്ചാണ്, സുകുമാരൻ ഭൂമി അളക്കാൻ പോവുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week