തിരുവനന്തപുരം: പതിനഞ്ചു വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിലാണു പോലീസ് നടപടി. നേരത്തെ ജോമോനെതിരേ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നു മുറിക്കുള്ളില്‍ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരിയും, ജോമോനും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചു നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതോടെ ജോമോന്‍ മുങ്ങി. പെണ്‍കുട്ടിയെ ജോമോന്‍ മര്‍ദ്ദിച്ചെന്നാരോപിച്ചു സഹോദരി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ആണ്‍സുഹൃത്തിനെതിരേ കേസെടുക്കണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടു.