തന്നെത്തന്നെ തട്ടിക്കൊണ്ടുപോയി വീട്ടുകാരോട് 50 കോടി രൂപ ആവശ്യപ്പെട്ട കൗമാരക്കാരന്‍ പിടിയില്‍

മീററ്റ്: തന്നെത്തന്നെ തട്ടിക്കൊണ്ടുപോയി വീട്ടുകാരോട് 50 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കൗമാരക്കാരന്‍ പിടിയില്‍. യു.പിയിലെ മീററ്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന 15 കാരനാണ് വീട്ടുകാരെ തട്ടിച്ച് പണം സ്വന്തമാക്കാന്‍ ശ്രമിച്ചത്.

അച്ഛനും രണ്ടാനമ്മയും രണ്ട് സഹോദരിമാര്‍ക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. വീട്ടിലെ അന്തരീക്ഷം മടുത്ത് സഹോദരിമാരുമൊത്ത് മറ്റൊരു സ്ഥലത്തേയ്ക്കു ഓടിപ്പോകാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നാടകം. തന്നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ സഹോദരിക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു.

ഇതോടെ ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചു. പോലീസ് അന്വേഷണത്തില്‍ ഡല്‍ഹിയില്‍ നിന്നു കുട്ടിയെ കണ്ടെത്തി. സിനിമയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആശയം ലഭിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News