24.8 C
Kottayam
Thursday, June 4, 2026
No menu items!

രണ്ടുഭാര്യമാരും ഒരേസമയം ഗർഭിണികൾ; യൂട്യൂബറെ പരിഹസിച്ച് സോഷ്യൽ മീഡിയ

Must read

ഹൈദരാബാദിൽ നിന്നുള്ള യൂട്യൂബറാണ് അര്‍മാന്‍ മാലിക്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമുള്ളത്. തന്റെ ഭാര്യമാരായ പായല്‍ മാലിക്, കൃതിയ മാലിക് എന്നിവരുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും അദ്ദേഹം എപ്പോഴും പങ്കുവെക്കാറുണ്ട്.

1.5 മില്യണ്‍ ഇന്‍സ്റ്റഗ്രാമിലും 2 മില്യണ്‍ യൂട്യൂബിലും അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോളിതാ തന്റെ രണ്ട് ഭാര്യമായും ഒരേ സമയം ഗര്‍ഭിണികളാണെന്ന വിശേഷമാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്. മെറ്റേണിറ്റി ഫോട്ടോസ് പങ്കുവെച്ചതോടെ വ്യാപകമായ വിമര്‍ശനമാണ് അര്‍മാന് നേരിടേണ്ട് വന്നത്.

എന്റെ കുടുംബം എന്ന പേരില്‍ ഭാര്യമാര്‍ക്കും മകനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.ഇരുവരെയും ചുംബിക്കുന്ന ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭാര്യമാര്‍ ഗര്‍ഭിണികളായ വിവരം പങ്കുവെച്ചതോടെ ജീവിതപങ്കാളികളുടെ പേരില്‍ കടുത്ത അധിക്ഷേപവും വിമര്‍ശനവും അര്‍മാന്‍ നേരിടുകയാണ്. ഒരുലക്ഷത്തിലധികം ലൈക്ക് നേടിയ ചിത്രത്തിന് താഴെ 691 കമന്റുകളാണുള്ളത്. കമന്റുകളില്‍ ഭൂരിഭാഗവും നെഗറ്റീവ് കമന്റുകളാണ്.

- Advertisement -

വ്‌ളോഗറായ അര്‍മാന്‍ തന്റെ ദൈനംദിനജീവിതത്തിലെ നിമിഷങ്ങളേയും ഫോളോവേഴ്‌സിനായി പങ്കുവെച്ചിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് 2011-ല്‍ അര്‍മാന്‍ മാലിക് ആദ്യം വിവാഹം കഴിച്ചത് പായലിനെയാണ്. അതില്‍ ചിരയു മാലിക്കെന്ന മകനുമുണ്ട്.2018-ലാണ് പായലിന്റെ ആത്മമിത്രമായ കൃതികയെ വിവാഹം കഴിക്കുന്നത്.

- Advertisement -

അന്നു മുതല്‍ നാലംഗകുടുംബം ഒരുമിച്ചാണ് കഴിയുന്നത്. ഫോട്ടോകളിലും വീഡിയോകളിലും പായലും കൃതികയും ഒരുമിച്ചെത്താറുണ്ട്.അടുത്ത രണ്ടു കുഞ്ഞുങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം.

എന്നാല്‍ രണ്ട് ഭാര്യമാർക്കൊപ്പം ജീവിക്കുന്നത് സാധാരണ കാര്യമല്ല. അതിനൊപ്പം ഇരുവരും ഒരുമിച്ച് ഗര്‍ഭിണിയായ വിവരം പങ്കുവെച്ചത് തെറ്റായ രീതിയില്‍ പ്രശസ്തി നേടാനും അതുവഴി പണമുണ്ടാക്കാനുമെന്നാണ് അര്‍മാനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.

സര്‍ഗാത്മകമായ കഴിവ് കൊണ്ടല്ല അര്‍മാന്‍ ശ്രദ്ധ നേടുന്നതെന്നും ഇത് ശരിയല്ലെന്നും അര്‍മാന്റെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്ക് താഴെ നിരവധിപ്പേര്‍ കുറിച്ചു. ഞെട്ടിപ്പോയി, സഹോദരാ നിങ്ങള്‍ ഒരു ക്രിക്കറ്റ് ടീമുണ്ടാക്കും, നിയമം രണ്ടു ഭാര്യമാരോട് ജീവിക്കുവാന്‍ അനുവദിക്കുമോ? തുടങ്ങിയ രീതിയിലാണ് കമന്റുകള്‍ വന്നത്. വളരെക്കുറച്ച് പേര്‍ നല്ല കമന്റുകളുമിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week