23.9 C
Kottayam
Thursday, June 4, 2026

മൂന്നാം ഭാര്യ പ്രധാനമന്ത്രിയായപ്പോള്‍ പ്രസവിക്കാന്‍ തുടങ്ങി, അഞ്ചുകൊല്ലം കൊണ്ട് നാലു പ്രസവം ; അവിഹിത ബന്ധത്തിലെ കുട്ടിയടക്കം മക്കള്‍ ഒന്‍പതായി: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും അച്ഛനായപ്പോൾ

Must read

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും അച്ഛനായി. ബോറിസ് ജോണ്‍സന്റെയും ഭാര്യ ക്യാരിയുടെയും നാലാമത്തെ കുഞ്ഞാണിത്. ഇന്നലെ (മെയ് 24) ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ച കാര്യം ബോറിസിന്റെ ഭാര്യ ക്യാരി തന്റെ ആരാധകരെ അറിയിച്ചത്. പോപ്പി എലിസ ജോസെഫൈന്‍ ജോണ്‍സന്‍ എന്ന് പേരിട്ട മകള്‍ മൂന്ന് ദിവസം മുന്‍പാണ് ജനിച്ചതെന്നും അവര്‍ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്.

സുന്ദരിക്കുട്ടിയാണെന്നും, താന്‍ ഏറെ ഭാഗ്യവതിയാണെന്നും കാരി വീഡിയോയില്‍ പറയുന്നുണ്ട്. അവളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നാത്തതില്‍, കുഞ്ഞ് ജനിച്ചതില്‍ പിന്നെ ഉറങ്ങിയിട്ടില്ലെന്നും കാരി പറയുന്നു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സിലെ മറ്റേണിറ്റി വിഭാഗം ജീവനക്കാര്‍ക്ക്, പ്രത്യേകിച്ചും തന്നെ പരിപാലിച്ച അസ്മയ്ക്കും പാട്രിക്കിനും അവര്‍ നന്ദി രേഖപ്പെടുത്തിയിട്ടുമുണ്ട്. തന്റെ ഗര്‍ഭകാലത്ത് മുഴുവന്‍ അവര്‍ തന്നെ നല്ല രീതിയില്‍ പരിപാലിച്ചു എന്നാണ് ക്യാരി പറയുന്നത്.

- Advertisement -

2023 ല്‍ ആയിരുന്നു ഇവര്‍ക്ക് മൂന്നാമത്തെ കുട്ടി ജനിച്ചത്. ഫ്രാങ്ക് ആല്‍ഫ്രഡ് ഒഡിസ്സിയസ് ജോണ്‍സണ്‍ എന്ന് പേരിട്ട മകന്റെ ജനനവും ക്യാരി തന്നെയാണ് ആരാധകരെ അറിയിച്ചത്. 2023 ജൂലായ് 5 ന് രാവിലെ 9.15 ന് ആയിരുന്നു താന്‍ കുട്ടിക്ക് ജന്മം നല്‍കിയതെന്ന് അവര്‍ അന്നത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഒപ്പം, നവജാത ശിശുവിന്റെ നിരവധി ചിത്രങ്ങളും അന്ന് അവര്‍ പങ്കുവച്ചിരുന്നു. നാലാമത് ഗര്‍ഭിണിയായ കാര്യവും ക്യാരി തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറം ലോകത്തെ അറിയിച്ചത്.

- Advertisement -

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തങ്ങളുടെ സംഘത്തില്‍ പുതിയൊരു അംഗം കൂടി വന്നു ചേരുന്നു എന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്. പുതിയ അംഗത്തെ കാണാന്‍ കൊതിയാകുന്നു എന്നും, കാത്തിരിക്കാന്‍ ആവുന്നില്ല എന്നും അന്ന് അവര്‍ കുറിച്ചിരുന്നു. ബ്രിട്ടന്‍, ഏറെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്ത് രാജ്യത്തെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റും, കോവിഡുമെല്ലാം രാജ്യത്തിന് വലിയ പരിക്കുകള്‍ ഏല്‍ക്കാതെ അദ്ദേഹം തരണം ചെയ്തിരുന്നു.

- Advertisement -

ഇക്കാലത്ത് തന്നെയായിരുന്നു ക്യാരി സിമ്മണ്ട്‌സിനെ അദ്ദേഹം വിവാഹം കഴിക്കുന്നതും ഇവരുടെ ആദ്യ രണ്ട് കുട്ടികള്‍ ജനിക്കുന്നതും. 2019 മുതല്‍ ഒരുമിച്ച് താമസിക്കുന്ന ഇവരുടെ ആദ്യ പുത്രന്‍, വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സന്‍ പിറന്നത് 2020 ല്‍ ആയിരുന്നു. അതിനു ശേഷം 2021 മെയ് മാസത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ വെച്ച് ഇവര്‍ വിവാഹിതരാകുമ്പോള്‍ ക്യാരി രണ്ടാമതും ഗര്‍ഭിണിയായിരുന്നു.

ബോറിസ് ജോണ്‍സന് ആകെ ഒന്‍പത് കുട്ടികളുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും അക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. രണ്ടാം ഭാര്യ, മറീന വീലറില്‍ അദ്ദേഹത്തിന് നാല് കുട്ടികളുണ്ട്, അതുകൂടാതെ ആര്‍ട്ട് കണ്‍സള്‍ട്ടന്റായ ഹെലെന്‍ മാസിന്റെയറില്‍ ഒരു കുട്ടിയും ഉണ്ട് എന്നാണ് പറയപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week