ബോംബ് ഭീഷണി; മുംബൈയിലെ താജ് ഹോട്ടലിന് സുരക്ഷ ശക്തമാക്കി

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെ താജ് ഹോട്ടലിന് സുരക്ഷ ശക്തമാക്കി. അര്‍ധരാത്രി 12.30 ഓടെയാണ് ഫോണിലൂടെ ഹോട്ടലിലേക്ക് ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ ഹോട്ടല്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു.

പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഹോട്ടല്‍ സമുച്ചയം ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

ഇതോടെ ഹോട്ടലിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. 26/11 ലെ മുംബൈ ഭീകരാക്രമണത്തില്‍ ലഷ്‌കര്‍ ഭീകരര്‍ പ്രധാനമായി ലക്ഷ്യംവച്ചത് താജ് ഹോട്ടലിനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News