മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം

മലപ്പുറം വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്.

വീടിനു പിന്‍വശത്തെ വാട്ടര്‍ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News