23.9 C
Kottayam
Thursday, June 4, 2026

‘സിനിമയിൽ എത്തിച്ചത് സിനിമാല, വലിയ നടനായതോടെ അയാള്‍ നന്ദികേട് കാട്ടി; ഇപ്പോൾ വട്ടപൂജ്യം’

Must read

കൊച്ചി: മലയാള ടെലിവിഷൻ രംഗത്ത് ഏറെക്കാലം നീണ്ടുനിന്ന വിജയകരമായ പരിപാടിയായിരുന്നു സിനിമാല. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരുന്ന പരിപാടിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. മലയാളം സിനിമയിലെ പ്രമുഖ നടീനടൻമാരും സിനിമാലയിലൂടെ എത്തിയവരാണ്. ഈ നേട്ടങ്ങളുടെ പിന്നിൽ പ്രവ‌ർത്തിച്ചത് ഡയാന സിൽവർസ്റ്റർ എന്ന സംവിധായികയായിരുന്നു. സിനിമാലയിലൂടെ അവർ സ്വന്തമാക്കിയ നേട്ടങ്ങളെയും ഉണ്ടായ സങ്കടങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

സംവിധായകൻ പ്രിയദർശന്റെ ഭാര്യയും നടിയുമായിരുന്ന ലിസിയും ഡയാനയോടൊപ്പം ചാനലിൽ ജോലി ചെയ്തിരുന്നു. ഇടയ്ക്ക് ലിസി ജോലി നിർത്തി പോയെങ്കിലും ഡയാന അവിടെ തുടർന്നു.തന്റെ കഠിനാധ്വാനത്തിലൂടെ അവർ ലിംക ബുക്ക് ഒഫ് റെക്കോർഡിലും ഇടംപിടിച്ചു. ഇന്ത്യയിലെ കൂടുതൽ സമയപരിധിയുളള പരിപാടിയായ സിനിമാലയും ആ ചാനലിലാണ് സംപ്രേഷണം ചെയ്തിരുന്നത്. നീണ്ട 20 വർഷം തുടർച്ചയായി സംപ്രേഷണം ചെയ്ത പരിപാടിയായിരുന്നു. ആ പരിപാടി രൂപപ്പെടുത്തിയെടുത്ത വ്യക്തിയായിരുന്നു ഡയാന. ആ പരിപാടിയുടെ വിജയം ഡയാനയ്ക്ക് മാത്രം സ്വന്തമായിരുന്നു.

- Advertisement -

അതിലെ ആദ്യഎപ്പിസോഡിൽ നടി പ്രസീതയാണ് എത്തിയത്. കേരളത്തിലെ എല്ലാ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും സിനിമാലയിലൂടെ അവർ കൈകാര്യം ചെയ്തു. 20 വർഷത്തിനിടെ 180ൽ പരം പുരസ്‌കാരങ്ങളാണ് സിനിമാല കരസ്ഥമാക്കിയത്. കെ കരുണാകരനും ഉമ്മൻചാണ്ടിയും വിഎസ് അച്യുതാനന്ദനുമെല്ലാം പരിപാടിയിൽ കഥാപാത്രങ്ങളായി വന്ന് നിറഞ്ഞാടാറുണ്ടായിരുന്നു. കെ കരുണാകരന്റെ മകൾ പത്മജ പറഞ്ഞത്, അദ്ദേഹം സിനിമാല മുടങ്ങാതെ കാണാറുണ്ടായിരുന്നുവെന്നാണ്.

- Advertisement -

രാഷ്ട്രീയക്കാരെ അതികഠിനമായിട്ടാണ് സിനിമാലയിൽ ഹാസ്യരൂപേണ അവതരിപ്പിക്കുന്നത്. അതിൽ അവർക്ക് പരാതിയുമില്ലായിരുന്നു. ഒരിക്കൽ തമിഴ് കലാകാരനായ ചിന്നജയന്ത് പറഞ്ഞത്, തമിഴ്നാട്ടിൽ ഇത്തരത്തിലുളള രീതിയിൽ പരിപാടി അവതരിപ്പിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ്. അന്തരിച്ച നടി സുബിയും സിനിമാലയിലൂടെയാണ് എത്തിയത്. അതിന് അവർ ഡയാനയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്. അതുപോലെ സീരിയൽ വേഷങ്ങൾ ചെയ്തിരുന്ന ആര്യയെ മുൻനിരയിൽ എത്തിച്ചതും ഡയാനയായിരുന്നു.

- Advertisement -

ദിലീപിനും പിഷാരടിക്കും ധർമ്മജനും സിനിമയിലേക്കുളള മുഖ്യ കടന്നുവരവിന് മുഖ്യ കാരണമായതും ഡയാനയായിരുന്നു. മമ്മൂട്ടി ഡയാനയെ കാണുമ്പോഴെല്ലാം പറയുന്നത്, ഇന്ദിരാഗാന്ധിക്ക് ശേഷം വന്ന ധീരവനിതയെന്നായിരുന്നു. സിനിമാല ഹി​റ്റായിരുന്നു. കോമഡി രംഗത്ത് മാത്രമല്ല അവർ കഴിവ് തെളിയിച്ചത്. അതിനുളള പ്രധാന ഉദാഹരണമാണ്, ഡയാനയുടെ ഐഎസ്ആർഓയുടെ ചാരക്കേസ് അന്വേഷണം. നമ്പിനാരായണൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥയാണെന്നും ആദ്യമായി ലോകത്തോട് വിളിച്ച് പറഞ്ഞ സ്ത്രീയാണ് അവർ. ചാരക്കഥയിലെ ജീവിക്കുന്ന രക്തസാക്ഷികൾ എന്ന ഡോക്യുമെന്ററിക്ക് ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.

അവർക്കും നന്ദികേടിന്റെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഡയാനയുടെ സഹായത്തോടെ സിനിമാലയിൽ എത്തിയ നടനിൽ നിന്നാണ് അനുഭവം ഉണ്ടായത്. അയാൾക്ക് സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചു. ഇപ്പോൾ പ്രമുഖ നടൻമാരുടെ കൂട്ടത്തിലുണ്ട്. ആ നടനോട് ഒരു എപ്പിസോഡിൽ അഭിനയിക്കാമോയെന്ന് ഡയാന ചോദിച്ചിരുന്നു. അതിന് നടൻ നൽകിയ മറുപടി, ഞാനിപ്പോൾ സിനിമാലയിൽ അഭിനയിച്ച ചെറിയ നടൻ അല്ലെന്നായിരുന്നു. അയാളുടെ സ്ഥാനം മനസിലാക്കിയിട്ടില്ല. ഇത്തരം അഹങ്കാരം ഉളളതുകൊണ്ടായിരിക്കും സിനിമയിൽ അയാൾ വട്ടപൂജ്യമായി മാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week