30 C
Kottayam
Friday, May 17, 2024

കോയമ്പത്തൂര്‍ അപകടത്തില്‍ മരിച്ച 19 പേരും മലയാളികള്‍; എല്ലാവരേയും തിരിച്ചറിഞ്ഞു

Must read

അവിനാശി: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ചവരെല്ലാം മലയാളികളാണ്. കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരുമാണ് മരിച്ചത്. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.

ഇതുവരെ അഞ്ച് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളാണ് കഴിഞ്ഞത്. ബാക്കിയുള്ളവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ തന്നെ നടത്തുന്നുണ്ട്. ഇന്ന് വൈകിട്ടോടെ തന്നെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രി വി എസ് സുനില്‍കുമാറാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഏകോപിപ്പിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 25 പേരാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈ രണ്ട് പേരുടെയും തലയ്ക്കാണ് പരിക്ക്. മറ്റൊരാള്‍ക്ക് നട്ടെല്ലിന് പരിക്കുണ്ട്. ഇവര്‍ക്കായി വിദഗ്ധ ചികിത്സ ഉറപ്പാക്കും. മറ്റ് ആരുടെയും നില ഗുരുതരമല്ല. ഇന്ന് തന്നെ മിക്കവരും ആശുപത്രി വിട്ടേക്കും എന്നാണ് ജില്ലാ കളക്ടറും എസ്പിയും അടക്കമുള്ളവര്‍ അറിയിക്കുന്നത്.

മരിച്ചവരുടെ പേര് വിവരങ്ങളും, അവര്‍ ഇരുന്ന സീറ്റ് നമ്പറും

1. ഗിരീഷ് (43) പുല്ലുവഴി, പെരുമ്പാവൂര്‍, എറണാകുളം – കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍
2. ബൈജു (37) അറക്കുന്നം, വെളിങ്ങാടി, എറണാകുളം – കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍
3. ഇഗ്‌നി റാഫേല്‍ (39) അപ്പാടന്‍ ഹൗസ്, ഒല്ലൂര്‍, തൃശ്ശൂര്‍ (സീറ്റ് നമ്പര്‍ 28)
4. കിരണ്‍കുമാര്‍ (33) ബസമ്മ, തുംകൂര്‍. കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ മലയാളി (സീറ്റ് നമ്പര്‍ 17)
5. ഹനീഷ് (25) തൃശ്ശൂര്‍ – (സീറ്റ് നമ്പര്‍ 21)
6. ശിവകുമാര്‍ (35) മംഗലാംകുന്ന്, ഒറ്റപ്പാലം, പാലക്കാട് – (സീറ്റ് നമ്പര്‍ 26)
7. ജിസ്‌മോന്‍ ഷാജു (24) കിടങ്ങന്‍ ഹൗസ്, തുറവൂര്‍, ആലപ്പുഴ (സീറ്റ് നമ്പര്‍ 22)
8. നസീഫ് മുഹമ്മദ് അലി (24)മുഹമ്മദ് അലി – അണ്ടത്തോട് – തൃശ്ശൂര്‍ (സീറ്റ് നമ്പര്‍ 5)
9. ഐശ്വര്യ (24) ഇടപ്പള്ളി, എറണാകുളം – (സീറ്റ് നമ്പര്‍ 1)
10. ഗോപിക ഗോകുല്‍ (23) തൃപ്പൂണിത്തുറ, എറണാകുളം (സീറ്റ് നമ്പര്‍ 2)
11. റോഷാന ജോണ്‍ – ശാന്തി കോളനി, പാലക്കാട് (സീറ്റ് നമ്പര്‍ അറിയില്ല)
12. എംസി മാത്യു (W/O ജോണ്‍) – പാലക്കാട് (സീറ്റ് നമ്പര്‍ 6)
13. രാഗേഷ് (35) തിരുവേഗപ്പുറ, പാലക്കാട് – (സീറ്റ് നമ്പര്‍ 9)
14. മാനസി മണികണ്ഠന്‍ (25) മലയാളിയാണ്, കര്‍ണാടകയിലെ ബെല്‍ഗാമില്‍ സ്ഥിരതാമസം – (സീറ്റ് നമ്പര്‍ 18)
15. അനു കെ വി – ഇയ്യല്‍, തൃശ്ശൂര്‍ – (സീറ്റ് നമ്പര്‍ 25)
16. ജോഫി പോള്‍ (33) തൃശ്ശൂര്‍ – (സീറ്റ് നമ്പര്‍ 11)
17. ശിവശങ്കര്‍ പി (30) എറണാകുളം – (സീറ്റ് നമ്പര്‍ 32)
18. സനൂപ് – കാനം, പയ്യന്നൂര്‍ – (സീറ്റ് നമ്പര്‍ 14)
19. യേശുദാസ് (30 വയസ്സ്) (സ്വദേശം വ്യക്തമല്ല)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week