കൊച്ചി: സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണെങ്കിലും സിനിമാതാരങ്ങളേക്കാള്‍ താരമൂല്യമാണ് ബോചെ എന്ന ചുരുക്കപ്പേരില്‍ സ്വയം ബ്രാന്‍ഡ് ആയി മാറിയിരിയ്ക്കുന്ന ബോബി ചെമ്മണ്ണൂര്‍.പരമ്പരാഗതമായി സ്വര്‍ണ്ണവ്യാപാരികളാണ് കുടുംബമെങ്കിലും സ്വര്‍ണ്ണവ്യാപാരം മുതല്‍ ഇറച്ചിവെട്ടുവരെയുള്ള കര്‍മ്മരംഗങ്ങളില്‍ ബോചെ കൈവെച്ചിരിയ്ക്കുകയാണ്. സംരംഭങ്ങളില്‍ ഒടുവിലത്തേതാണ് സ്വന്തം ബ്രാന്‍ഡിലുള്ള ഗൃഹോപകരങ്ങള്‍.പുട്ടുകുറ്റിയും പ്രഷര്‍കുക്കറുമടക്കമുള്ള ചെറു ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബോചെ പുറത്തിറക്കി.പതിവും ലോഞ്ചിംഗ് ചടങ്ങുകള്‍ക്ക് വിഭിന്നമായി മോഡലുകള്‍ റാംപില്‍ ചുവടുവെച്ചാണ് ഉപകരണങ്ങള്‍ പുറത്തിറക്കിയത്. മോഡലുകളുടെ ചുവടുകള്‍ക്കൊപ്പം ആടാനും പാടാനും ബോചെയും കൂടെയെത്തിയതോടെ സംഗതി കളറായി.
കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണ്ണൂരും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയും ചേര്‍ന്ന് ഉത്പന്നങ്ങള്‍ പുറത്തിറക്കി.ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തേയും കലാകായിക രംഗത്തെ പ്രമുഖരും സംബന്ധിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ 54ലധികം നോണ്‍ സ്റ്റിക്ക് സ്റ്റീല്‍ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുക. ഓണത്തോടെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും വിവിധ ഷോറുമുകളില്‍ ലഭ്യമാക്കും. ‘ബോച്ചേ’ മുണ്ടും ഷര്‍ട്ടുമുള്‍പ്പെടെ എല്ലാത്തരം വസ്ത്രങ്ങളും വിപണയില്‍ എത്തിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ബംഗളൂരുവിലാണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. തിരുപ്പൂരിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറി ഏറ്റെടുത്തു. തൃശൂര്‍ പീച്ചിയിലാണ് ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. 100 വനിതകള്‍ക്ക് ഇതിനകം ജോലി നല്‍കാനായിട്ടുണ്ട്. 100 കോടി രൂപയാണ് നിക്ഷേപമെന്നും കയറ്റുമതി രംഗത്തേക്ക് ചുവടുവയ്ക്കുന്നതോടെ 500ഓളം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെയും ഉത്പന്നങ്ങള്‍ വാങ്ങാം.
തന്റെ മറ്റൊരു സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് കൊഴുപ്പേകാന്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ പ്രകടനം നിയമക്കുരുക്കിലായിരുന്നു.കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനാണ് ജീപ്പിന് മുകളില്‍ കയറി ബോബി ചെമ്മണ്ണൂര്‍ അറവുകാരന്റെ വേഷത്തില്‍ എത്തിയത്. വേഷം പൊളിച്ചെങ്കിലും മോട്ടോര്‍ വാഹന ചട്ടം ലംഘിച്ചെന്ന് പരാതി ഉയര്‍ന്നു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമക്ക് നോട്ടീസ് നല്‍കി.
എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഉടന്‍ വാഹന ഉടമക്ക് നോട്ടീസ് കൈമാറി. സംഭവ സമയം വാഹന മോടിച്ച ആള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. അപകട കരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ച തിനുമാണ് നടപടി ഉണ്ടാകുക. സ്ഥിരമായി ഇത്തരം നിയമ ലംഘനം നടത്തുന്ന ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസ്സെടുക്കണെ എമന്നാണ് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനൊപ്പം തെറ്റായ രീതിയില്‍ വാഹനം ഉപയോഗിക്കാന്‍ യുവാക്കള്‍ക്ക് ഉള്‍പ്പെടെ പ്രേരണയാകുമെന്നുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പിലെ ഉന്നതര്‍ പറയുന്നു.
നേരത്തെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അതിക്രമ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം. തൃശൂര്‍ പൂരത്തിന് വേഷം മാറിപ്പോയ വീഡിയോയുടെ വിവരണമായിട്ടായിരുന്നു സ്‌കൂള്‍-കോളേജ് കാലത്ത് പൂരത്തിന് പോയതിനെക്കുറിച്ച് പറഞ്ഞത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നു എന്നുമാണ് ബോബി ചെമ്മണ്ണൂര്‍ വീഡിയോയില്‍ പറയുന്നത്. പൂരത്തിന് പോയി വായിനോക്കുകയും മുട്ടിയുരുമ്മി നടക്കുകയും ജാക്കി വെയ്ക്കുക ചെയ്തിട്ടുണ്ടെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തുവന്നത്.ചില സീരിയല്‍-സിനിമ നടന്മാര്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതിനെ ന്യായീകരിച്ചും തങ്ങളും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പറയുന്നുണ്ട്. പറയുമ്പോള്‍ ചിലര്‍ക്ക് അയ്യേ എന്നു തോന്നും പക്ഷേ സത്യത്തില്‍ പറഞ്ഞതൊക്കെ നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ് സമ്മതിച്ചു അണ്ണാ എന്നാണ് സീരിയല്‍ നടന്‍ സൂരജ് സണ്‍ കമന്റിട്ടത്. നടന്‍ ബിനീഷ് ബാസ്റ്റിനും ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റിനെ പിന്തുണച്ചാണ് കമന്റിട്ടത്. ടീമേ കിടിലന്‍ ടീമാണ് എന്നാണ് ബിനീഷ് കമന്റ് ചെയ്തത്. തന്റെ പോസ്റ്റിനെ വിമര്‍ശിച്ച് കമന്റിട്ടവര്‍ക്ക് തന്റെ പ്രവൃത്തി ന്യായീകരിച്ചുകൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ മറുപടി നല്‍കിയിരിക്കുന്നത്. ദീപ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റില്‍ വിമര്‍ശിച്ചുകൊണ്ട് കമന്റിട്ടിരുന്നു.
പൂരപ്പറമ്പില്‍ ഇത്തവണ ലൈംഗിക അതിക്രമം നടത്താതിരുന്നത് സ്ത്രീകള്‍ പ്രതികരിക്കും എന്ന് കരുതിയല്ലേയെന്ന് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനിലിന്റെ ചോദ്യത്തിന് പഴയകാലത്തെ പെണ്ണുങ്ങളും പ്രതികരിക്കാറുണ്ടെന്നും തനിക്ക് അനുഭവമുണ്ടെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി. മുതിര്‍ന്ന സ്ത്രീകളെ വിലകുറച്ചു കാണിക്കരുതെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നുണ്ട്.
തൃശൂര്‍ പൂരം കാണാന്‍ ബോബി ചെമ്മണ്ണൂര്‍ വ്യത്യസ്ത ലുക്കില്‍ എത്തിയിരുന്നു. സാധാരണ ധരിക്കാറുള്ള വേഷത്തില്‍ നിന്ന് വ്യത്യസ്തമായ വേഷത്തിലായിരുന്നു ബേബി ചെമ്മണ്ണൂര്‍ പൂരത്തിന് എത്തിയത്. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളില്‍ വരാറുള്ള ബോബി പാന്റും ഷര്‍ട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. വെപ്പ് താടിയും മീശയും വെച്ചിരുന്നു. മുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി വെച്ചും കൂളിങ് ഗ്ലാസ് ധരിച്ചുമായിരുന്നു ബോബി ചെമ്മണ്ണൂര്‍ എത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ ഈ വീഡിയോയ്ക്ക് വലിയതരത്തിലുള്ള പ്രതികരണം കിട്ടിയിരുന്നു.ഇതിന് പിന്നാലെയായിരുന്നു വിവാദ വീഡിയോ. രൂപം മാറ്റം വരുത്ത വീഡിയോയ്ക്ക് ബോബി നല്‍കിയ വിവരണത്തിലായിരുന്നു വിവാദ പരാമര്‍ശം ഉണ്ടായത്.
ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്: മൈ ഡിയര്‍ ഫ്രണ്ട്‌സ്, ഞാന്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം, ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിയുമ്പോള്‍ പൂരം എക്‌സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്‌സിബിഷന്‍ കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ഏകദേശം ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം’ എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്.