24.6 C
Kottayam
Friday, June 5, 2026

ചന്ദ്രനെ പിളർത്തിയതും കടലിന് മീതേ നടന്നതും പർവ്വതം കുടയായ് ചൂടിയതും വിശ്വസിക്കാം..എട്ടാം ക്ലാസിൽ കാറോടിച്ച് ഞാൻ കർണ്ണാടകക്ക് പോയത് പുച്ഛം; ട്രോളൻമാരെ നൈസായി തേച്ചൊട്ടിച്ച് ഡോ. ബോബി ചെമ്മണ്ണൂർ

Must read

ഈ അടുത്ത് സമൂഹ മാധ്യമങ്ങളിൽ കൂടെ ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് ഡോ. ബോബി ചെമ്മണ്ണൂർ, പ്രശസ്ത ബിസിനസ്സ്കാരനും കായികതാരവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: ബോബി ചെമ്മണ്ണൂര്‍ മാതൃകാപരമായ ജീവിതത്തിലൂടെ ഏറെ പ്രശസ്തിയാർജിച്ച വ്യക്തിത്വമാണ്. 812 കിലോമീറ്റർ റൺ‍ യുണീക്ക് വേൾ‍ഡ് റെക്കോര്‍ഡ് ഹോൾഡറും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമാണ് ഡോ: ബോബി ചെമ്മണ്ണൂർ.

പ്രശസ്തമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ്, ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ; ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ (No.1) ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ നിധി ലിമിറ്റഡ്, ബോബി ബസാർ, ഓക്സിജൻ റിസോർട്സ്, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, ഫിജി കാർട്ട് എന്നീ കമ്പനികളിലായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിലെ 5 ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും അടുത്തിടെ ശമ്പള വർധനവും പ്രഖ്യാപിച്ചിരുന്നു.

അടുത്തിടെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ ഒന്നോ രണ്ടോ വാക്കുകളെ വളച്ചൊടിച്ചാണ് ട്രോളൻമാർ ഡോ . ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കാനിറങ്ങിയത്. സോഷ്യൽ മീഡിയകളിലെങ്ങും ഡോ . ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കുന്ന ട്രോളുകളാണ് അടുത്തിടെ പ്രചരിച്ചത്.

എന്നാൽ ചന്ദ്രനെ പിളർത്തിയതും കടലിന് മീതേ നടന്നതും പർവ്വതം കുടയായ് ചൂടിയതും വിശ്വസിക്കാമെങ്കിൽ നിങ്ങൾക്ക് കാറോടിച്ച് ഞാൻ കർണ്ണാടകക്ക് പോയത് പുച്ഛമാകുന്നതെങ്ങനെയെന്നാണ് ബോബി ചെമ്മണ്ണൂർ ചോദിയ്ക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഡോ, ബോബി ചെമ്മണ്ണൂരിനെ അനുകൂലിക്കുന്ന പോസ്റ്ററുകളിലൊന്നാണ് ബോബി ചെമ്മണ്ണൂർ പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റർ ചെയ്ത ആളോട് നന്ദിയെന്നും കുറിച്ചിട്ടുണ്ട്.

- Advertisement -

കുറിപ്പ് കാണാം…….

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week