ആലപ്പുഴ: കൊവിഡ് ആശ്വാസ നടപടികളുടെ ഭാഗമായി വിതരണം ചെയ്യുന്നതിനായി കുട്ടനാട്ടില്‍ റേഷന്‍ കടകളിലേയ്ക്ക് അരിയുമായി പോയ വള്ളം മുങ്ങി. നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മണപ്ര പാലത്തിന് സമീപമാണ് വള്ളം മുങ്ങിയത്. വള്ളത്തില്‍ 150 ക്വിന്റല്‍
അരിയുണ്ടായിരുന്നു. പാലത്തിനടുത്ത് സ്ഥാപിച്ചിരുന്ന മുട്ടില്‍ ഇടിച്ചായിരുന്നു അപകടം. അരിച്ചാക്കുകള്‍ പൂര്‍ണമായി നനഞ്ഞെങ്കിലും മറ്റൊരു വള്ളമെത്തിച്ച് അതിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News