ജയ്പൂര്‍: കോട്ട ജില്ലയില്‍ ചമ്പല്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 14 തീര്‍ഥാടകര്‍ മരിച്ചു. ബുണ്ഡി ജില്ലയിലെ കമലേശ്വര് മഹാദേവ് ക്ഷേത്രത്തിലേക്ക് അമ്പതോളം തീര്‍ഥാടകരുമായി പോയ ബോട്ടാണു മറിഞ്ഞത്. കോട്ട ജില്ലയിലെ ഖാട്ടോളി പ്രദേശത്തുനിന്നുള്ള ഗ്രാമീണരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
സംഭവസ്ഥലത്ത് എത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് എന്‍ഡിആര്‍എഫിന്റെയും അഗ്നിശമന സേനാവിഭാഗത്തിന്റെയും സംഘങ്ങളും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഇന്ന് രാവിലെ 8.45 ഓടെയാണ് നദിയില്‍ ബോട്ട് മുങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News