InternationalNews

നീലച്ചിത്ര വിവാദം:മുസ്ലീം ലീഗിനെ പിടിച്ചുകുലുക്കുന്നു; പുറത്തുവിട്ടത് മുൻ പാക് പ്രസിഡണ്ട് നവാസ് ഷെരീഫിന്‍റെ മകൾ മറിയമെന്ന് സൂചന

ഇസ്‌ലാമാബാദ്:പാകിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ മുസ്ലീം ലീഗിനെ പിടിച്ചുകുലുക്കി നീലച്ചിത്ര വിവാദം. പാകിസ്ഥാന്‍ മുസ്‌ലിംലീഗ് നവാസ് ഷെരീഫ് വിഭാഗം നേതാവും സിന്ധ് മുന്‍ ഗവര്‍ണറുമായ മുഹമ്മദ് സുബൈര്‍ ഉമറിന്‍റെ നീലച്ചിത്രം പുറത്തുവന്നതാണ് വിവാദമായിരിക്കുന്നത്.പാര്‍ട്ടി നേതാവ് സുബൈര്‍ ഉമറിന്റെ നീലച്ചിത്രം പുറത്തുവന്നതിന് പിന്നില്‍ പാക് മുന്‍ പ്രസിഡണ്ട് നവാസ് ഷെരീഫിന്റെ മകളും പാര്‍ട്ടി വൈസ് പ്രസിഡന്‍റുമായ മറിയം ആണെന്നാണ് സൂചന. നക്ഷത്ര ഹോട്ടല്‍ മുറിയിൽ യുവതികളുമൊത്ത് സുബൈര്‍ കഴിയുന്ന വീഡിയോകളാണ് സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നത്. അഞ്ചോളം വീഡിയോകളാണ് ഇതുവരെ പുറത്തുവന്നത്

രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്‍റെ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ കോളിളക്കമാണ് പാകിസ്ഥാനിൽ ഉണ്ടാക്കിയിരിക്കുന്നത്. പാകിസ്ഥാൻ മുസ്ലീം ലീഗിൽ മാത്രമല്ല, മറ്റ് രാഷ്ട്രീയ പാർട്ടികളിലും ഈ വിവാദം കത്തിപ്പടരുന്നുണ്ട്. വീഡിയോയിൽ പ്രത്യക്ഷപ്പെടു്നന സുബൈർ ഉമറിന്‍റെ സഹോദരൻ അസദ് ഉമർ ഇപ്പോൾ ഇമ്രാൻഖാൻ മന്ത്രിസഭയിലെ അംഗമാണ്. ഒരേസമയം ഒന്നിലധികം യുവതികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയ ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വീഡിയോയാണെന്ന നിലപാടിലാണ് സുബൈർ ഉമർ. തന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്. രാജ്യത്തെ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയും ഉത്തരവാദിത്വത്തോടെയുമാണ് സേവിച്ചിട്ടുള്ളതെന്നും ഇപ്പോഴത്തെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ ആരാണെങ്കിലും കണ്ടുപിടിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പാകിസ്ഥാൻ മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷമാണെന്നും സുബൈർ ഉമറിന്‍റെ വീഡിയോ ചോർത്തി പുറത്തുവിട്ടത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സുബൈർ ഉമറിന്‍റെ എതിർപക്ഷത്തുള്ള മറിയത്തെയാണ് എല്ലാവരും സംശയിക്കുന്നത്. കഴിഞ്ഞ കുറേ കാലമായി പാകിസ്ഥാൻ മുസ്ലീം ലീഗിൽ ഗ്രൂപ്പ് പോര് ശക്തമാണെന്നും റിപ്പോർട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button