24.3 C
Kottayam
Saturday, June 6, 2026

കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി; വ്യോമസേനക്കെതിരെ പരാതിയുമായി ബലാത്സംഗത്തിന് ഇരയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥ

Must read

കോയമ്പത്തൂർ:ബലാത്സംഗത്തിനിരയായ എയർഫോഴ്സ് ഉദ്യോഗസ്ഥയെ നിരോധിക്കപ്പെട്ട രണ്ടുവിരല്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയതായി പരാതി. എയർഫോഴ്സ് ഉദ്യോഗസ്ഥനെതിരായ  ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് സമ്മർദമുണ്ടായെന്നും കാണിച്ച് യുവതി പൊലീസിനെ സമീപിച്ചു. സെപ്റ്റംബർ 9-ന് കോയമ്പത്തൂരിലെ ഇന്ത്യന്‍ വ്യോമസേന അക്കാദമിയില്‍വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ 29 കാരനായ എയർഫോഴ്സ് ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസമാണ് കോയമ്പത്തൂർ പൊലീസ് അറസ്റ്റുചെയ്തത്.

എന്നാല്‍ തനിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പ് വ്യോമസേനയുടെ ഡോക്ടർമാർ തന്നെ രണ്ടു വിരല്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയെന്ന് യുവതി പരാതിയില്‍ പറയുന്നു. 2013 -ല്‍ അശാസ്ത്രീയം എന്ന് സുപ്രിംകോടതി വിധിയെഴുതി നിരോധിച്ച പരിശോധന ഡോക്ടർമാർ തന്നില്‍ നടത്തിയെന്നും തന്റെ ലെെംഗിക ചരിത്രത്തെക്കുറിച്ച് ചോദ്യം ചെയ്തെന്നുമാണ് യുവതിയുടെ പരാതി.

കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് കോയമ്പത്തൂരിലെ റെഡ് ഫീല്‍ഡ്സിലെ എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജില്‍ പരിശീലനത്തിന് എത്തിയ യുവതിക്ക് സഹപ്രവർത്തകനായ ഉദ്യോഗസ്ഥനില്‍ നിന്ന് ലെെംഗികാതിക്രമം നേരിടേണ്ടി വന്നത്. യുവതിയുടെ പരാതി പ്രകാരം, മദ്യലഹരിയിലായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ ഹോസ്റ്റല്‍ മുറിയില്‍വെച്ച് യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടർന്ന് സേനയില്‍ പരാതിപ്പെട്ട യുവതി ഐഎഎഫിന്റെ അന്വേഷണത്തില്‍ തൃപ്തയല്ലാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന് രണ്ട് തവണ കേസ് നല്കിയിരുന്നെങ്കിലും അവർ കേസ് രജിസ്റ്റർ ചെയ്യാന്‍ പോലും തയ്യാറാല്ലായിരുന്നു എന്നും പരാതി പിന്‍വലിക്കാന്‍ സമ്മർദം ചെലുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഒടുവില്‍ തന്റെ സമ്മതത്തോടെയായിരുന്നു ലെെംഗിക ബന്ധമെന്ന് എഴുതി ഒപ്പിടുവിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് വഴങ്ങിയില്ലെന്നും യുവതി ആരോപിച്ചു.

- Advertisement -

യുവതിയുടെ പരാതിയില്‍ ഗാന്ധിപ്പുരം പൊലീസിലെ വനിത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പ്രഥാമികാന്വേഷണത്തില്‍ 376-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.  സെപ്റ്റംബർ എട്ടിന് സിറ്റി പൊലീസ് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുകയും ചെയ്തു.  ഇതോടെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ കോയമ്പത്തൂര്‍ പൊലീസിന് അധികാരമില്ലെന്നും സെെനിക വിചാരണയ്ക്ക് മാത്രമാണ് നിയമമുള്ളതെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇയാളം രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

- Advertisement -

വ്യോമസേനക്ക് എഫ്ഐആർ കെെമാറാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും കോയമ്പത്തൂർ പൊലീസ് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ ദീപക് എം ദാമര്‍ എന്‍ഡിടിവിയോട് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week