കുഴപ്പം മനസിലാകാതെ ഡോക്ടര്‍മാര്‍,മുഖത്ത് മാത്രം കറുപ്പ്; മുഖത്തിന് എന്ത് പറ്റി? അശ്വതി പറയുന്നു

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും എഴുത്തുകാരിയായും ആര്‍ജെയായും അഭിനേത്രിയായുമെല്ലാം അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ മുഖത്ത് വന്ന മാറ്റത്തെക്കുറിച്ചാണ് അശ്വതി വീഡിയോയില്‍ സംസാരിക്കുന്നത്.

ഒരു ദിവസം ഞാന്‍ കുറച്ചധികം വെയില്‍ കൊള്ളേണ്ടി വന്നു. തിരികെ വീട്ടില്‍കയറി . ചെറിയ ഒരു കരുവാളിപ്പ് ഉണ്ടായിരുന്നു. കൂടി പോയാല്‍ ഒരാഴ്ച ഉണ്ടാകുമെന്നേ കരുതിയുള്ളൂ. എന്നാല്‍ ഇത് പോയില്ലെന്നാണ് അശ്വതി പറയുന്നു. മുഖം മാത്രമായിരുന്നു ഇരുണ്ടിരുന്നത്. അതോടെ അശ്വതി ഡോക്ടറെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.

Aswathy Sreekanth

ആദ്യം അത് ടാന്‍ ആകും എന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ട് ക്രീം ഒക്കെ തേച്ചുവെന്നും എന്നാല്‍ മാറ്റം വന്നില്ലെന്നുമാണ് താരം പറയുന്നത്. മാത്രമല്ല, കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്റെന്‌സിറ്റി കൂടി വരികയും ചെയ്തുവെന്നും അശ്വതി പറയുന്നു. ഇതോടെ ദുബായില്‍ അടക്കമുള്ള ഡോക്ടര്‍മാരെ കാണിച്ചുവെന്നും എന്നും ഒട്ടും മാറ്റം വന്നില്ലെന്നാണ് അശ്വതി പറയുന്നത്.

തുടര്‍ന്ന് പല ടെസ്റ്റുകളും നടത്തി. എന്നാല്‍ അവര്‍ക്ക് എന്താണ് റീസണ്‍ എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. മേക്കപ്പിന്റെ വിഷയത്തെ വരെ സംശയിച്ചു. ഞാന്‍ പക്ഷെ അങ്ങനെ മേക്കപ്പ് ഉപയോഗിക്കുന്ന ആളല്ല. പക്ഷെ മുഖത്ത് വന്ന മാറ്റം കൊണ്ട് മേക്കപ് ഇടേണ്ടി വരികയായിരുന്നുവെന്നും അശ്വതി പറയുന്നു.

മുഖത്തെ മാറ്റം എന്നെ മാനസികമായി ഏറെ ബാധിച്ചു. ശരീരം മുഴുവനും ഇല്ല. മുഖത്തുമാത്രമാണ് ഈ മാറ്റമെന്നും താരം പറയുന്നുണ്ട്. മാനസികമായി ബാധിച്ചതിനാല്‍ ഒരു ഫോട്ടോ എടുക്കാന്‍ പോലുമുള്ള കോണ്‍ഫിഡന്‍സ് നഷ്ടമായിരുന്നുവെന്നും അശ്വതി തുറന്ന് പറയുന്നുണ്ട്. ഇത് ഞാന്‍ ഇപ്പോള്‍ തുറന്നു പറയാന്‍ കാരണം മറ്റുള്ളവര്‍ക്ക് കൂടി ഒരു പ്രചോദനം ആകട്ടെ എന്നോര്‍ത്തിട്ടാണെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്.

ഡോക്ടര്‍മാര്‍ ആദ്യം പറയുന്നത്. സൂര്യ പ്രകാശം അടിക്കാതെ സൂക്ഷിക്കുക എന്ന് മാത്രമാണ്. കമലയെ ഗര്‍ഭിണി ആയിരുന്നപ്പോഴും ഈ അവസ്ഥ ഉണ്ടായിരുന്നുവെന്നും അശ്വതി ഓര്‍ക്കുന്നുണ്ട്. സൂര്യപ്രകാശം അടിക്കുന്നതുകൊണ്ട് ആണ് ഇങ്ങനെ ഒരു പ്രശ്‌നം എന്ന് തോന്നുന്നില്ല. മുഖത്ത് എന്താണ് ഇത്തരം മാറ്റം എന്ന് ചോദിക്കുന്നവര്‍ക്കു വേണ്ടിയും ഇത്തരം ഒരു മാറ്റം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങളുടെ അനുഭവം ഷെയര്‍ ചെയ്യാന്‍ വേണ്ടിയും ആണ് ഇതിപ്പോള്‍ തുറന്നുപറയുന്നതെന്നും അശ്വതി പറയുന്നു.

ഇനി ഞാന്‍ മേക്കപ്പ് ഇല്ലാതെ നിങ്ങളുടെ മുന്‍പില്‍ വന്നാല്‍ ഇനി ആ ചോദ്യം ഒഴിവാക്കാമല്ലോ എന്നും തന്റെ തുറന്നു പറച്ചിലിന് ലക്ഷ്യമുണ്ടെന്നും അശ്വതി പറയുന്നു. അതേസമയം, മേക്കപ്പ് ചെയ്തിട്ട് അല്ല ഈ അവസ്ഥ ഉണ്ടായതെന്ന് ആവര്‍ത്തിച്ച് പറയുകയുന്നുണ്ട് അശ്വതി. ഈ അവസ്ഥയില്‍ കൂടി ആരെങ്കിലും കടന്നു പോകുന്നുണ്ട് എങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടിയാണു പറയുന്നതെന്നും അശ്വതി വ്യക്തമാക്കുന്നുണ്ട്.

Aswathy Sreekanth

പലതരത്തിലുള്ള ക്രീമുകളും മെഡിസിന്‍സും ഞാന്‍ ഉപയോഗിച്ചിരുന്നു ചില ചികിത്സകള്‍ ചെയ്യുമ്പോള്‍ ചെറിയ മാറ്റം ഉണ്ടാകും എങ്കിലും, വീണ്ടും പഴയപോലെ എത്തുമെന്നാണ് അശ്വതി പറയുന്നത്. ചിലപ്പോള്‍ സിംപിള്‍ ആയ കാര്യം ആയിരിക്കും. എന്തെങ്കിലും ഒരു സൊല്യൂഷന്‍ ഉണ്ടായാല്‍ നിങ്ങളുമായി ഞാന്‍ ഷെയര്‍ ചെയ്യാമെന്നും അശ്വതി പറയുന്നു.

അതേസമയം, എന്റെ അമ്മയ്ക്കാണ് ഏറെ വിഷമം. അമ്മ പല അമ്പലങ്ങളിലും വഴിപാടുകള്‍ വരെ നേര്‍ന്നിരുന്നുവെന്നും താരം പറയുന്നു. ഈ വീഡിയോ കാണുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇത്തരം അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ അനുഭവം പങ്കിടണമെന്നും അശ്വതി വീഡിയോയില്‍ പറയുന്നുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News