23.5 C
Kottayam
Monday, November 4, 2024
test1
test1

രണ്ട് കട്ടന്‍കാപ്പിയ്ക്ക് 92 രൂപ! സഞ്ചാരികളെ പിഴിഞ്ഞ് കോഴിക്കോട് ബീച്ചിലെ ഹോട്ടല്‍

Must read

കോഴിക്കോട്: ഹോട്ടലുകളില്‍ നിന്നും മറ്റും അമിത വില ഈടാക്കുന്നു എന്ന വാര്‍ത്തകള്‍ അടിക്കടി പുറത്ത് വരാറുണ്ട്. ഏറ്റവും ഒടുവില്‍ ബോളിവുഡ് താരം രാഹുല്‍ ബോസില്‍ നിന്ന് ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ രണ്ടു വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത് വന്‍ വാര്‍ത്തയായിരിന്നു. സംഭവം വാര്‍ത്തയായതോടെ ആ ഹോട്ടലിന് 25000 രൂപ പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട് ബീച്ചിലെ ഹോട്ടലിലെ പകല്‍കൊള്ളയ്ക്കെതിരെയുള്ള അഡ്വക്കേറ്റ് ശ്രീജിത്ത് കുമാറിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു കട്ടന്‍ചായ കുടിച്ച അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.

രണ്ട് കട്ടന്‍ ചായയ്ക്ക് 92 രൂപയാണ് ഹോട്ടലുകാര്‍ ഈടാക്കിയത്. കോഴിക്കോട് ഗുജറാത്ത് സ്ട്രീറ്റിലെ, പഴയ കെട്ടിടത്തിനകത്ത്, മരക്കസേരകള്‍ നിരത്തിയിട്ട ശീതീകരിക്കാത്ത മുറിയില്‍, ഫാനിന് കീഴിലിരുന്ന് കുടിച്ച രണ്ട് കട്ടന്‍ ചായക്ക് 92 രൂപയാണ് ഈടാക്കിയതെന്ന് ശ്രീജിത്ത് പറയുന്നു. ജിഎസ്ടി അടക്കമുള്ള വിലയാണിതെന്നും അദ്ദേഹം പറയുന്നു. കട്ടന്‍ചായ ഒന്നിന് 44 രൂപയാണ് ഈടാക്കിയത്. രണ്ട് കട്ടന്‍ചായക്ക് 88 രൂപയും ജിഎസ്ടി 4 രൂപയുമായിരുന്നു. ആകെ 92 രൂപ. അദ്ദേഹം ഹോട്ടല്‍ ഉടമ നല്‍കിയ ബില്ലുകള്‍ സഹിതമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത് ചോദ്യം ചെയ്തപ്പോള്‍ കടയില്‍ വരുന്നത് മാന്യന്മാര്‍ മാത്രമാണെന്നും വിലവിവരപ്പട്ടികയുടെ ആവശ്യമില്ല, മറിച്ച് മെനു കാര്‍ഡ് ഉണ്ടെന്നുമാണ് ഉടമ പറഞ്ഞതെന്നാണ് ശ്രീജിത്ത് പറയുന്നത്. എന്നാല്‍ ഹോട്ടലിലെ ഒരു ടേബിളിന് മുകളിലും മെനു കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും, കട്ടന്‍ചായക്ക് ഇത്രയും വിലയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുടിക്കില്ലായിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.
അഡ്വ. ശ്രീജിത്ത് കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

#2കട്ടൻചായ#വില92രൂപ,,,
കട്ടൻ ചായക്ക് ഇത്രയധികം വിലയോ, അതിന്റെ കാരണം അന്യഷിച്ചപ്പോ, ഇവിടെ ഇങ്ങനെ ആണത്ര,,,
1 കട്ടൻ ചായ 40 രൂപ 2 കട്ടൻ ചായ 80, +GST 12 രൂപ = 92
നേരത്തെ പറയാമായിരുന്നു, എങ്കിൽ കുടിക്കില്ലായിരുന്നു എന്നു പറഞ്ഞപ്പോ ഇവിടെ മാന്യൻമാരാണ് വരുന്നത് അവരോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല, നിങ്ങളെ കണ്ടപ്പോ അങ്ങിനെ തോന്നി, അല്ലാത്തവർ വന്നാൽ ചായക്ക് 44 രൂപയാണന്ന് പറഞ്ഞ് തിരിച്ചയക്കാറാണന്നും ബഹുമാന്യനായ മുതലാളിയുടെ മറുപടി,,,
വിലവിവരപട്ടിക പ്രദർശിപ്പിച്ചിരുന്നെങ്കിൽ അതു കണ്ടെങ്കിലും മനസ്സിലാക്കാമായിരുന്നു, ഇവിടെ അതും ഇല്ലല്ലോ എന്നു പറഞ്ഞപ്പോ,,,
അതിന്റെ ആവശ്യമില്ല, ഇവിടെ മെനു കാർഡ് ഉണ്ടന്നായി മുതലാളി, എന്നിട്ട് Cash Counter ൽ നിന്നും ഒരു ചെറിയ Booklet എടുത്ത് അത് നിവർത്തി കാണിക്കാൻ തുടങ്ങി,,,
ഇത് ആരും കാണിച്ചില്ലന്നും, ഒരൊറ്റ ടേബിളിൽ പോലും മെനു കാർഡ് ഇല്ലന്നും പറഞ്ഞപ്പോ, അത് ചോദിച്ച് വാങ്ങി വില മനസ്സിലാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണന്ന നിലയിലായി മുതലാളിയുടെ സംസാരം,,,
കട്ടൻ ചായക്ക് ഇവർ വാങ്ങുന്ന 44+GST ചെറിയ തുകയാണന്നും ബീച്ചിൽ കടലിനോട് ചേർന്ന് നിർമ്മിച്ച ‘കടലാസ് ‘ എന്ന കടയിൽ 60 രൂപയാണ് ചായക്കെന്നും, കോഴിക്കോട് ചായയുടെ വില ഇത്രയൊക്കെ വരുമെന്നും, സൗത്ത് ബീച്ചിൽ അയാളുടെ കടയുടെ മതിലിനപ്പുറത്ത് വർഷങ്ങളോളം താമസക്കാരനായിരുന്ന, ഇപ്പോഴും, രാവും പകലും സൗത്ത് ബീച്ചിൽ ചിലവഴിക്കുന്ന, കോഴിക്കോട്ടങ്ങാടിയിൽ ജീവിക്കുന്ന എന്നെയും, അയാളുടെ കടയുടെ പുറകിലെ കുറ്റിച്ചിറക്കാരനായ, നാട്ടുകാരനായ അബ്ദുള്ള മാളിയേക്കലിനെയും, കോട്ടയംകാരനായ മുതലാളി, പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു,,
GST അടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം, തറപ്പിച്ച് ഒരു കാര്യം കൂടി പറഞ്ഞു,,,
ഇവിടെ ഇങ്ങനെയാണ്, അതിന് നിങ്ങൾക്ക് എന്താണ് ചെയ്യാൻ പറ്റുന്നതെങ്കിൽ അത് ചെയ്തോളൂ,,,,

അത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ വിശധമായി ഒന്ന് മനസ്സിലാക്കാമെന്ന് കരുതി,,,
GST അടച്ച ബിൽ ചോദിച്ചപ്പോൾ, System കേടാണത്രെ, Manual Bill ചോദിച്ചപ്പോൾ Order എടുക്കുന്ന Pocket Book ൽ ബില്ലെഴുതി കാണിച്ചു തന്നു, അതിൽ കടയുടെ പേരോ, GST നമ്പറോ, കാർബൺ പതിപ്പോ, ബിൽ നമ്പറോ ഒന്നും തന്നെ ഇല്ല, ആ Book മറിച്ചു നോക്കിയപ്പോ ഭക്ഷണത്തിന്റെ അറവ് വിലക്കൊപ്പം ഒരു പാട് പേർക്ക് GST എഴുതി പണം കൈപ്പറ്റിയിരിക്കുന്നതും കാണാൻ കഴിഞ്ഞു,,
വില വിവര പട്ടികയെയും, GSTയെയും കുറിച്ചുള്ള സംശയങ്ങൾ ഒന്നുകൂടി തീർക്കാം എന്നു കരുതി, കട മുതലാളിയുടെ മുമ്പിൽ വച്ചു തന്നെ ലൈസൻസിംഗ് അതോറിറ്റിയിലെ ചിലരെയും, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഗോപകുമാർ സാറിനെയും വിളിച്ച് സംസാരിച്ചു,,,
Customer കാണുന്ന തരത്തിൽ വില വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതിന്റെ നിയമ നിഷ്കർഷതയെ കുറിച്ചും, GST നിയമപരമായി കൈപ്പറ്റേണ്ടതിന്റെ രീതികളെ കുറിച്ചും സംസാരിച്ച അദ്ദേഹം നടപടി എടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു,,,

നടപടി അതൊരു പ്രയാസമുള്ള കാര്യമാണങ്കിലും, പറ്റുന്നത് ചെയ്യാൻ മുതലാളി പറഞ്ഞ സ്ഥിതിക്ക് എന്ത് ചെയ്യും,,,
അതുവരെ തർക്കിച്ച, ചെയ്ത തെറ്റിനെ ന്യായീകരിച്ച മുതലാളി പോരാൻ നേരത്ത് വന്ന് 99% തെറ്റ് മൂപ്പരുടെ ഭാഗത്താണന്നായി,,,
ബാക്കി 1% ഞങ്ങളുടെ ഭാഗത്ത് വന്ന തെറ്റ് എന്താണാവോ,,,?
നിങ്ങളുടെ കടയിൽ ചായ കുടിക്കാൻ കയറിയതോ,,,?

പ്രിയപ്പെട്ട മുതലാളി ഒരു കാര്യം കൂടി മനസ്സിലാക്കിയാൽ നന്ന്,
കോഴിക്കോടിന് ഒരു ഭക്ഷണ സംസ്കാരമുണ്ട്,,,
മനസ്സുനിറക്കുന്ന ആദിത്യ മര്യാദയുടെയും, സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, മാന്യതയുടെതും കൂടിയാണത്,,,
പണം പിഴിഞ്ഞെടുക്കുക എന്നതിനപ്പുറത്ത്, ഭക്ഷണം കഴിക്കുന്നവരുടെ സംതൃപ്തിയും സന്തോഷവുമാണ് വലുത്, അതിന് വേണ്ടി ആളുകളെ സ്നേഹത്തോടെ ഊട്ടുന്നവരാണ് കോഴിക്കോട്ടുകാർ,,, ഇപ്പോഴും 2 രൂപക്കും 5 രൂപക്കും ചായ നൽകുന്നവരുണ്ട് കോഴിക്കോട്,,,
രുചിയും, വൈവിദ്യവും, മര്യാദയുമാണ്, ഭക്ഷണത്തിന്റെയും റസ്റ്റോറന്റുകളുടെയും നഗരമെന്ന ഖ്യാതി കോഴിക്കോടിന് നേടികൊടുത്തത്,,,
അത് നശിപ്പിക്കരുത്,,,

പണമുണ്ടാക്കിക്കോളൂ അതിന് പറ്റിയ സ്ഥലം കൂടിയാണ് കോഴിക്കോട്,
പക്ഷെ, ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ ബിൽഡിംഗിനകത്തെ ചായക്കടയിൽ ഒരു AC പോലും ഇല്ലാതെ, പഴയ മരക്കസാരയിൽ ഫാനിനു കീഴെ ഇരുന്നു കുടിച്ച 2 കട്ടൻ ചായക്ക് 92 രൂപ വാങ്ങിക്കുന്ന, GST യുടെ പേരിൽ Slip എഴുതി പണം തട്ടുന്ന നെറികേട്, അത് ശരിയല്ല, മര്യാദയല്ല,,,
അത് അംഗീകരിക്കാൻ കഴിയില്ല,,,
താങ്കളെ പോലുള്ളവർ ചെയ്യുന്നത്, കോഴിക്കോടിന്റെ നന്മക്ക് മുകളിൽ, ഭക്ഷണ പെരുമക്ക് മുകളിൽ കരി വാരി തേക്കുക കൂടിയാണ്,,,
അതു കൊണ്ട് മാത്രമാണ് പ്രതികരിക്കേണ്ടി വന്നത്,,,,,

Adv.Sreejith kumar

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ഞെട്ടിയ്ക്കുന്ന സംഭവം ഗുജറാത്തിലെ അംറേലിയിൽ

അഹ്‍മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ...

പുണ്യതീർത്ഥമെന്ന് കരുതി കുടിച്ചിരുന്നത് എ.സിയിലെ വെള്ളം; സമ്മതിച്ച് ക്ഷേത്രം അധികൃതർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ...

Sandeep warrier: ‘സന്ദീപിനൊരു വിഷമം ഉണ്ടെങ്കിൽ അത് ഞങ്ങൾ തീർത്തോളാം’ അനുനയനീക്കവുമായി ബി.ജെ.പി

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ശിവശങ്കരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം പരമ പ്രധാനമാണെന്നും...

മലപ്പുറത്ത് വ്യാജ ബലാല്‍സംഗ കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നല്‍കി പോലീസിനെതിരെ പറയിച്ചു,ഹോട്ടലില്‍ മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ വെല്ലുവിളിയ്ക്കുന്നു; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച്...

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധം എന്ന ചോദ്യവും ഉയര്‍ത്തി....

വ്യോമസേനയുടെ മിഗ്-29 വിമാനം തകർന്നു;പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഗ്ര: വ്യോമസേനയുടെ മിഗ്-21 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.