അഭിമന്യുവിന്റെ വാര്‍ഡില്‍ ബി.ജെ.പിയ്ക്ക് വിജയം; സി.പി.എം മൂന്നാം സ്ഥാനത്ത്

ഇടുക്കി: എറണാകുളം മഹാരാജാസ് കാമ്പസില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ബിജെപിക്കു വിജയം. അഭിമന്യുവിന്റെ വീട് ഉള്‍പ്പെടുന്ന വട്ടവട ഗ്രാമ പഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ ഈസ്റ്റ് വാര്‍ഡിലാണു തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ ബിജെപി വിജയിച്ചത്.

ഇവിടെ സിപിഎമ്മിന് മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബിജെപി സ്ഥാനാര്‍ഥിയായ കുപ്പുസ്വാമി 131 വോട്ട് നേടിയാണ് ഇവിടെ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി. ബാലമുരുകന്‍ 79 വോട്ടുകളാണ് നേടിയത്. സിപിഎം സ്ഥാനാര്‍ഥിയായ സുബ്രഹ്മണ്യന് 55 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.

മാത്രമല്ല, വട്ടവട പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിന് നഷ്ടപ്പെട്ടു. ഇത്തവണ ഏഴു സീറ്റുകളിലാണ് വട്ടവടയില്‍ യുഡിഎഫ് വിജയിച്ചത്. മൂന്നു സീറ്റുകളുമായി പഞ്ചായത്തില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫിന് രണ്ടു സീറ്റുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News