കാസര്‍ഗോഡ്: ബി.ജെ.പിയുടെ വിജയ യാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് നിന്നു തുടക്കമാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് വിജയ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് താളിപ്പെടുപ്പ് മൈതാനിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥ് യാത്ര ഉദ്ഘാടനം ചെയ്യും.
എല്ലാ ജില്ലകളിലും ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളും എന്‍ഡിഎ നേതാക്കളും പങ്കെടുക്കും. മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപിയുടെ യാത്ര.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News