മറ്റത്തൂരിൽ കോൺഗ്രസിന് വീണ്ടും ബിജെപി പിന്തുണ; വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്തു

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസിന് വീണ്ടും ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നാലംഗങ്ങളും കോൺഗ്രസ് സ്ഥാനാർഥി മിനിക്കാണ് വോട്ടുചെയ്തത്.

കോൺഗ്രസിന്റെ രണ്ടംഗങ്ങൾ വിട്ടുനിന്നു. 11 വീതം വോട്ട് എൽഡിഎഫും യുഡിഎഫും നേടിയതോടെ നറുക്കിടുകയും യുഡിഎഫ് സ്ഥാനാർഥി വിജയിക്കുകയുയിരുന്നു.

ബി.ജെ.പി. പിന്തുണ നേടി വൈസ് പ്രസിഡന്റായ കോൺഗ്രസ് അംഗം വിവാദത്തെത്തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മുൻപ് സ്ഥാനമൊഴിഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News