25.3 C
Kottayam
Sunday, September 29, 2024

‘അടിച്ച് ചെവിക്കല്ല് പൊട്ടിക്കും’; കൗണ്‍സിലറെ ചീത്ത വിളിച്ച് ബിജെപി നഗരസഭാധ്യക്ഷ– വിഡിയോ

Must read

പത്തനംതിട്ട:പന്തളത്ത് ബിജെപി കൗൺസിലറെ അസഭ്യം പറഞ്ഞ് ബിജെപിയുടെ തന്നെ നഗരസഭാ അധ്യക്ഷ. രൂക്ഷമായ തർക്കത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഭരണസമിതിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയായി. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ നഗരസഭയുടെ നഗരസഭാ അധ്യക്ഷ സുശീല സന്തോഷും ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറുമായ കെ.വി.പ്രഭയും തമ്മിൽ തർക്കമുണ്ടായത്. 

ഹാളിലേക്ക് ക്ഷുഭിതയായി കയറിവന്ന അധ്യക്ഷ അസഭ്യം പറയുന്നതും മേലാൽ ഇനി ആവർത്തിക്കരുതെന്നു താക്കീത് നൽകുന്നതുമാണ് ദൃശ്യങ്ങളിൽ. ഭൂമിയോളം താൻ ക്ഷമിച്ചെന്നും ഇനി ആവർത്തിച്ചാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നും വിഡിയോയിൽ പറയുന്നത് കേൾക്കാം.

തർക്കം കടുത്തതോടെ അധ്യക്ഷ കൗൺസിലറെ അസഭ്യം പറഞ്ഞു. വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസം സംസ്ഥാന നേതൃത്വം ഇടപെട്ടു പരിഹരിച്ച് ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പുതിയ സംഭവം. 

സുശീല സന്തോഷിനെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭർത്താവ് ഓഫിസിലിരിക്കുന്ന ചിത്രം പ്രഭ ബിജെപിയുടെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ ഇട്ടതാണ് പ്രകോപനത്തിനു കാരണമെന്നാണ് വിവരം. ഭരണസമിതി അംഗം തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തിൽ പ്രതികരിച്ചു പോയതാണെന്ന് അധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു.

വിഡിയോ ദൃശ്യം പകർത്തിയതും പ്രചരിപ്പിച്ചതും ആരാണെന്ന് അന്വേഷിക്കണമെന്ന്‌ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. അതേസമയം അധ്യക്ഷയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു പ്രതികരണം ആദ്യമല്ലെന്ന് കെ.വി.പ്രഭ പ്രതികരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week