24.4 C
Kottayam
Sunday, June 14, 2026

കൊവിഡ് മരണക്കണക്ക് പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം; ഒന്നാമത് മഹാരാഷ്ട്ര, രണ്ടാമത് കേരളം

Must read

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 5,26,211 പേർ കൊവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോൺഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചത്. ഏറ്റവും കൂടുതൽ മരണമുണ്ടായത് ഒരു ഘട്ടത്തിൽ കൊവിഡ് രോഗികളേറെയുണ്ടായിരുന്ന മഹാരാഷ്ട്രയിലാണ്.

സംസ്ഥാനത്ത് 1,48,088 പേർ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. മരണ കണക്കിൽ കേരളമാണ് രണ്ടാമത്. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേർ കേരളത്തിൽ കൊവിഡ് ബാധിതരായി മരിച്ചതായാണ് കണക്കുകൾ സൂചിപ്പിച്ചത്.
അതേ സമയം ഒരിടവേളത്ത് ശേഷം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ  വീണ്ടും വർ‍ധനയുണ്ടാകുകയാണ്.

ഇരുപത്തിനാല് മണിക്കൂറിനിടെ  17,135 പേർക്ക് കൂടി ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി ഉയർന്നു. 3.69 ശതമാനമാണ് ടിപിആർ. 24 മണിക്കൂറിനിടെ 47 കൊവിഡ് മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 19,823 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49  ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. 

- Advertisement -

കേരളം, മഹാരാഷ്ട്ര, തമിഴ‍്‍നാട്, കർണാടക സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതൽ രോഗബാധിതരുള്ളത്. തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. മൂന്നാം തരംഗത്തിന് ശേഷം തെലങ്കാനയിൽ ഇതാദ്യമായി രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇതാദ്യമായാണ് തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. 

- Advertisement -

രാജ്യത്തിതു വരെ നൽകിയ ആകെ വാക്സീനുകളുടെ എണ്ണം 204.84 കോടി (2,04,84,30,732) കടന്നു. 2,71,69,995 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സീൻ നൽകിയത്. 12 മുതൽ 14 വയസ്സ് പ്രായമുള്ളവരുടെ വിഭാഗത്തിൽ ഇതുവരെ 3.91 കോടിയിൽ കൂടുതൽ (3,91,64,000) ആദ്യ ഡോസ് വാക്സീൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൗമാരക്കാർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16ന് ആണ് ആരംഭിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 75 ദിവസത്തെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി, 18നും 75നും ഇടയിൽ പ്രായമുള്ളവർക്കായി പ്രഖ്യാപിച്ച സൗജന്യ കരുതൽ ഡോസ് വിതരണം പുരോഗമിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week