ന്യൂഡല്‍ഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ, ബിജെപി എംപിയുടെ കൊച്ചുമകള്‍ മരിച്ചു. ബിജെപിയുടെ പ്രയാഗ്രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരിച്ചത്.
ദീപാവലിക്ക് കൂട്ടുകാരോടൊപ്പം വീടിന്റെ ടെറസില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. പടക്കത്തിന്റെ ശബ്ദത്തിനിടെ കുട്ടിയുടെ കരച്ചില്‍ ആരും കേട്ടില്ല. അപകടം നടന്ന് കുറച്ചു സമയത്തിന് ശേഷമാണ് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
ഉടന്‍തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് എയര്‍ ആംബുലന്‍സ് വഴി ഡല്‍ഹിയിലെ മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News