24.2 C
Kottayam
Tuesday, November 5, 2024
test1
test1

വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് കരുതി പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് ബി.ജെ.പി എം.എല്‍.എ; ഒടുവില്‍ ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം

Must read

ചിക്കമംഗളൂര്‍: വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് കരുതി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് ബി.ജെ.പി എം.എല്‍.എ. തരിക്കേരെ എം.എല്‍.എ ഡി.എസ് സുരേഷാണ് അപകടമുണ്ടായി റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് നിന്നത്.

കൊവിഡ് ചികിത്സ രംഗത്ത് സജീവമായ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. രമേശ് കുമാറാണ് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് ഡോ. രമേശ് കുമാറിനെ അജ്ഞാത വാഹനം ഇടിക്കുന്നത്.

സംഭവം നടന്ന് അല്‍പസമയത്തിനകം എം.എല്‍.എയും വാഹനവും അപകടസ്ഥലത്തെത്തിയിരുന്നു. വാഹനം അല്‍പദൂരം മാറ്റി നിര്‍ത്തി എം.എല്‍.എയുടെ ഗണ്‍മാന്‍ പുറത്തിറങ്ങി അപകട സ്ഥലത്ത് വന്ന് നോക്കിയ ശേഷം ആംബുലന്‍സിനെ വിളിക്കുകയായിരുന്നു. എം.എല്‍.എ ഡി.എസ് സുരേഷ് വാഹനത്തിന് പുറത്തിറങ്ങാന്‍ പോലും തയാറായില്ല.

20 മിനിട്ട് കഴിഞ്ഞാണ് ആംബുലന്‍സ് അപകടസ്ഥലത്തെത്തുന്നത്. അത് വരെ വാഹനത്തിലിരുന്ന എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഡോക്ടറെ ആശുപത്രിയിലെത്തിക്കാനോ സംഭവസ്ഥലം സന്ദര്‍ശിക്കാനോ തയറായില്ല. ചികിത്സകിട്ടാന്‍ വൈകിയതോടെ ഡോക്ടര്‍ റോഡില്‍ കിടന്ന് മരിക്കുകയായിരുന്നു.

രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയറാകാതെ എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പത്ത് മിനിട്ട് നേരെത്തെയെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

തലസ്ഥാനത്തടക്കം അതിശക്ത മഴയ്ക്ക് സാധ്യത,മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി. 6 മണിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.